ഏറ്റവും വലിയ തെണ്ടിത്തരം, ആണത്തമുള്ളവൻ ഒരിക്കലും അത് ചെയ്യില്ല; കടുത്ത വിമർശനവുമായി നടൻ വിജയരാഘവൻ

സ്ത്രീധനം നൽകുന്നവരെയും വാങ്ങുന്നവരെയും കടുത്ത ഭാഷയിൽ വിമർശിച്ച് നടൻ വിജയരാഘവൻ. സ്ത്രീധനം വാങ്ങുന്നത് പോലുള്ള ഏറ്റവും വലിയ തെണ്ടിത്തരം ലോകത്തില്ലെന്നാണ് വിജയരാഘവന്റെ വാക്കുകൾ. ആണത്തമുള്ളവൻ ഒരിക്കലും സ്ത്രീധനം വാങ്ങില്ല. പുതിയ വെബ്സീരീസായ പെരിനല്ലൂർ പ്രീമിയർ ലീഗിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് വിജയരാഘവൻ നിലപാട് വ്യക്തമാക്കിയത്.

‘ഇത്രയും വലിയ തെണ്ടിത്തരം ലോകത്തില്ല. ഞാൻ സ്ത്രീധനം വാങ്ങിച്ചിട്ടില്ല, എന്റെ അച്ഛൻ സ്ത്രീധനം വാങ്ങിച്ചിട്ടില്ല. എന്റെ മക്കൾക്ക് സ്ത്രീധനം കൊടുത്തിട്ടില്ല, ഞാൻ ചോദിച്ചിട്ടുമില്ല. സ്ത്രീധനം ചോദിക്കുന്നത് ഏറ്റവും വലിയ ചെറ്റത്തരമായിട്ടാണ് ഞാൻ കാണുന്നത്. ചോദിച്ചാൽ തിരിച്ച് ചോദിക്കാനുള്ള തന്റേടം പെൺപിള്ളേർക്ക് വേണം. സ്ത്രീധനം ചോദിച്ചാൽ ഒരിക്കൽ പോലും കല്യാണം കഴിക്കരുത്” – വിജയരാഘവൻ പറഞ്ഞു.

‘എന്ത് കിട്ടും, എന്തുണ്ട് എന്ന് ചോദിച്ചാൽ അവനെ ഒരിക്കലും കല്യാണം കഴിക്കരുത്. അവനെ വിശ്വസിക്കാനേ കൊള്ളില്ല. ഞാൻ എന്റെ രണ്ട് മക്കളുടെയും കാര്യം അന്വേഷിച്ചിട്ടുമില്ല, ചോദിച്ചിട്ടുമില്ല. ഇന്നും അവരുടെ സ്വത്തുക്കളൊന്നും മേടിച്ചിട്ടുമില്ല. എന്റെ മൂത്തമകൻ കല്യാണം കഴിച്ചിട്ട് പത്ത് പതിമൂന്ന് വർഷമായി. ഒരിക്കലും അങ്ങനെ ഉണ്ടായിട്ടില്ല. ഞങ്ങളുടെ വീട്ടുകാരും അവരുടെ വീട്ടുകാരും തമ്മിൽ നല്ല ബന്ധമാണ്. അപ്പോൾ എന്തിനാണ് ആവശ്യമില്ലാത്ത കാര്യം അന്വേഷിക്കാൻ പോകുന്നത്. സ്ത്രീധനം കൊടുക്കുന്നവരും കുറ്റക്കാരാണ് – അദ്ദേഹം കൂട്ടിച്ചേർത്തു.

‘എന്തിനാണ് സ്ത്രീധനം കൊടുക്കുന്നത്. കുഞ്ഞിനെ കൊലയ്ക്ക് കൊടുക്കുകയല്ലേ അത്. ചില പെൺകുട്ടികളും സ്ത്രീധനത്തിന് കാരണക്കാരാണ്. ഞാൻ വീട്ടിൽ നിന്ന് പോകുകയല്ലേ, എന്ത് കിട്ടും വീട്ടിൽ നിന്ന് എന്ന് ചോദിക്കുന്നവരുണ്ട്. ഞാൻ കയറിച്ചെല്ലുന്ന വീട്ടിൽ എനിക്ക് വിലവേണം എന്നൊക്കെയാണ് അവർ പറയാറുള്ളത്. അത് പാടില്ല’- വിജയരാഘവൻ പറഞ്ഞു.

Gargi

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

3 mins ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

51 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

2 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago