വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തീര്‍ത്തും വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യം സിദ്ധിച്ച നടനാണ് വിജിലേഷ്. മഹേഷിന്റെ പ്രതികാരം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ താരം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായി മാറി. ആ സിനിമയില്‍ നിന്ന് വളരെ വ്യത്യസ്തമായ മറ്റൊരു കഥാപാത്രമായിരുന്നു ഫഹദ് ഫാസില്‍ തന്നെ നായകന് ആയി എത്തിയ വരത്തന് എന്ന സിനിമയ്ക്കകത്ത് വിജിലേഷ് ചെയ്തത്.
ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തിലെ ഒരു വലിയ സന്തോഷ വാര്‍ത്തയാണ് പുറത്ത് വരുന്നത്. താരത്തിന്റെയും ഭാര്യ സ്വാതിയുടേയും ജീവിതത്തിലേക്ക് ഒരു പുതിയ താരം കൂടി പിറന്നിരിക്കുകയാണ്. ആദ്യത്തെ കണ്മണി ജീവിതത്തിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹവും കുടുംബവും. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം വിജിലേഷ് തന്നെയാണ് സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. വിജിലേഷിനും സ്വാതിക്കും ആണ്‍കുഞ്ഞാണ് പിറന്നത്. വിവാഹത്തിന് മുമ്പ് ജീവിതത്തില്‍ ഒരു കൂട്ടുവേണം എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ വിജിലേഷ് പോസ്റ്റിട്ടിരുന്നു.
തന്റെ മേഖലയെ മനസിലാക്കുന്ന പെണ്‍കുട്ടിയാകണം. കലാബോധമുള്ള കുട്ടിയാണെങ്കില്‍ സന്തോഷമെന്നും അന്ന് വിജിലേഷ് പറഞ്ഞിരുന്നു. സിനിമയും അഭിനയവുമായി തിരക്കായതുകൊണ്ട് വിവാഹത്തെ പറ്റി ആലോചിക്കാന്‍ സമയം കിട്ടിയിരുന്നില്ലെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനുശേഷം ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മകന് പറന്ന സന്തോഷം വിജിലേഷ് പങ്കുവെച്ചതോടെ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ ആശംസകളുമായി എത്തിയിട്ടുണ്ട്. പുതുതായി ഒരുങ്ങുന്ന ഒരുപാട് ചിത്രങ്ങളിലും വിജിലേഷ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നതായിരിക്കും.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…