മാളവികയുടെ കല്യാണത്തിന് ഒരുക്ക൦ കണ്ടു ഒരുപാട് സ്ത്രീകൾ എന്നെ വിളിച്ചു! എല്ലാം പാർവതി ചേച്ചിയുടെ തീരുമാനം, വികാസ് വി കെ എസ് 

Follow Us :

നടൻ ജയറാമിന്റെയും നടി പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമിന്റെ വിവാഹത്തിന് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് വധുവിന്റെ വിവാഹ വസ്ത്രങ്ങളും മേക്ക് അപ്പും തന്നെയായിരുന്നു. സാധാരണ വിവാഹ ദിനങ്ങളിൽ വധു അണിഞ്ഞു കാണുന്നത് പോലെ നിറയെ ആഭരണങ്ങള്‍ മാളവിക ധരിച്ചില്ല എന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ മാളവികയുടെ മേക്ക് അപ്പ് ചെയ്ത സെലിബ്രിറ്റി മേക്ക് അപ്പ് ആര്‍ടിസ്റ്റ് വികാസ് വികെഎസ് മാളവിക ജയറാമിന്റെ കല്യാണ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്.

മാളവികയുടെ കല്യാണത്തില്‍ കുറേ സ്ത്രീകള്‍ എന്നെ വിളിച്ച് പറഞ്ഞ വാക്കുകള്‍ എന്ന് പറയുന്നത്, കേരളത്തില്‍ ഒരു റെവല്യൂഷന്‍ ചക്കി കൊണ്ടു വന്നു എന്നാണ്. അതായത് മിനിമല്‍ ജുവല്ലറിയില്‍ ഇത്രയും ഭംഗി കാണിക്കാന്‍ പറ്റും എന്ന് കൊണ്ടു വന്നത് പാര്‍വതി ചേച്ചിയുടെ തീരുമാനം ആയിരിക്കുമോ എന്ന് ചോദിച്ച് പലരും എന്നെ വിളിച്ചു. അത് അങ്ങനെ തന്നെയായിരുന്നു. ചക്കിയുടെ ഏറ്റവും ആദ്യത്തെ ലുക്കിന് ആകെ രണ്ട് മാലകൾ മാത്രമാണ് ഉപയോഗിച്ചത്. രണ്ടാമത്തെ ലുക്കില്‍ എത്തിയപ്പോള്‍ മൂന്ന് മാലകൾ മാത്രമാണ് ഉപയോഗിച്ചത്.

ഇങ്ങനെ വന്നപ്പോള്‍ കിലോ കണക്കിന് വാങ്ങാന്‍ വെച്ചവര്‍ക്കൊന്നും അത് വേണ്ട. മിനിമല്‍ ജുവല്ലറിയായപ്പോള്‍ ഭംഗി പുറത്തു വന്നു.സ്വര്‍ണം കൂടിപ്പോയി എന്ന് പറഞ്ഞ് ചക്കിയുടെ ഭംഗി കുറഞ്ഞില്ല. തന്നെ സംബന്ധിച്ച് അത് വലിയ ഒരു പ്ലസ് പോയിന്റ്  ആയിരുന്നു , ഒട്ടും ഐ ഷാഡോയില്ലാതെ ലൈനിംഗ് മാത്രം ബ്ലെന്‍ഡ് ആയിട്ടുള്ള ലൈനിംഗ് വെച്ചാണ് സെറ്റ് സാരി ലുക്ക് ചെയ്തിരിക്കുന്നത്, ചക്കിയുടെ ജുവല്ലറിയില്‍ പാദസരം വളരെ പ്രധാനപ്പെട്ടതായിരുന്നു. അത് ഗുരുവായൂരില്‍ വെച്ച് ചക്കി ഉടുത്തത് മഡിസര്‍ സാരിയാണ്. അത് ഉടുക്കുമ്പോള്‍ കാല് നന്നായിട്ട് കാണും. അതുകൊണ്ട് തന്നെ ആ വേഷത്തിനായി  പാദസരം പാര്‍വതി പ്രത്യേകം ഉണ്ടാക്കിയതാണെന്നും വികാസ് പറയുന്നു