നിങ്ങളെല്ലാം ഉള്ളപ്പോള്‍ എനിക്കൊന്നും സംഭവിക്കില്ല!!! ഞാന്‍ കൈ നെഞ്ചത്ത് വച്ചാല്‍ ഹൃദയാഘാതമെന്ന് വാര്‍ത്ത വരും! വിക്രം

നടന്‍ വിക്രമിന് ഹൃദയാഘാതമുണ്ടായെന്ന വാര്‍ത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കൊടുവില്‍ താരത്തിനുണ്ടായത് ഹൃദയാഘാതമല്ലെന്നും നെഞ്ചുവേദനയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കഴിഞ്ഞ ദിവസം താരം തന്നെ വീഡിയോയിലെത്തി ആരോഗ്യസ്ഥിതിയ്ക്ക് പ്രശ്‌നമൊന്നും ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ അന്ന് സംഭവിച്ചതിനെ കുറിച്ച് തുറന്നുപറയുകയാണ് താരം ഇപ്പോള്‍.
ഹൃദയത്തിന് ചെറിയ അസ്വസ്ഥത തോന്നിയിട്ടാണ് ആശുപത്രിയില്‍ പോയതെന്നും ഹൃദയാഘാതം അല്ലായിരുന്നെന്നും താരം പറഞ്ഞു. തന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘നെഞ്ചില്‍ നേരിയ അസ്വസ്ഥതയുണ്ടായിരുന്നു. അതിനു വേണ്ടി മാത്രമാണ് ഞാന്‍ ആശുപത്രിയില്‍ പോയത്. നിങ്ങളെല്ലാവരും കൂടെയുള്ളപ്പോള്‍ എനിക്കൊന്നും സംഭവിക്കില്ല. എന്റെ കുടുംബവും സുഹൃത്തുക്കളും ആരാധകരും നിങ്ങളും എനിക്കൊപ്പം ഉണ്ട്,സൂപ്പര്‍ താരം പറയുന്നു.

പുതിയ തമിഴ് ചിത്രമായ കോബ്രയുടെ ഓഡിയോ ലോഞ്ചിലാണ് താരം പറഞ്ഞത്.
പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ ടീസര്‍ റിലീസ് ചടങ്ങില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിനിടെയാണ് താരത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. വാര്‍ത്ത പുറത്തു വന്നതോടെ ആരാധകരും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിച്ചിരുന്നത്.

തന്റെ ആരോഗ്യത്തെക്കുറിച്ച് പല തെറ്റായ വാര്‍ത്തകളും പ്രചരിക്കുന്നത് കണ്ടെന്നും വിക്രം പറയുന്നു. ‘ഞാന്‍ എല്ലാ റിപ്പോര്‍ട്ടുകളും കണ്ടു. പലരും എന്റെ ഫോട്ടോ ഒരു രോഗിയുടെ ശരീരത്തില്‍ മോര്‍ഫ് ചെയ്ത് തംബ്‌നെയില്‍ ഉണ്ടാക്കി. അവര്‍ ക്രിയേറ്റീവ് ആയി പോയി, അത് നന്നായി. നന്ദി. ഞാന്‍ ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചതായി എനിക്ക് തോന്നുന്നു, അതിനാല്‍ ഇത് വലിയ ആശങ്കയല്ല. എന്റെ കുടുംബവും സുഹൃത്തുക്കളും ആരാധകരും പിന്തുണച്ചു. എനിക്ക് ജീവിതത്തില്‍ മറ്റൊന്നും ആവശ്യമില്ല.

ഞാന്‍ എന്റെ കൈ ഒരിക്കലും നെഞ്ചത്ത് വയ്ക്കാന്‍ പോലും പാടില്ല. കാരണം അവര്‍ (മാധ്യമങ്ങള്‍) എനിക്ക് ഹൃദയാഘാതം ആണെന്നും പറഞ്ഞ് വരും. അവര്‍ തെരഞ്ഞെടുക്കാന്‍ പോകുന്ന തലക്കെട്ടുകള്‍ എനിക്ക് ഊഹിക്കാം. അവര്‍ പറയും വിക്രത്തെക്കുറിച്ചുള്ള അവരുടെ പ്രവചനം ശരിയായെന്ന്, അല്ലെങ്കില്‍ കോബ്രയുടെ ഓഡിയോ ലോഞ്ചില്‍ വിക്രം നെഞ്ചുവേദനയുടെ ലക്ഷണങ്ങള്‍ കാണിച്ചെന്നും വാര്‍ത്തകള്‍ വരുമെന്നും താരം പറഞ്ഞു.

എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച് അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ‘കോബ്ര’ ഓഗസ്റ്റ് 11ന് തിയേറ്ററുകളില്‍ എത്തും. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്റെ അരങ്ങേറ്റം കൂടിയാണ് ചിത്രം. ശ്രീനിധി ഷെട്ടി, മിയ ജോര്‍ജ്ജ്, റോഷന്‍ മാത്യു എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago