മലയാള ഇന്ഡസ്ട്രിയിലെ പ്രമുഖ നടന് സുരാജ് വെഞ്ഞാറമൂട് ‘ചിയാന്‍ 62’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ‘ചിയാന്‍ 62’ലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി സുരാജ് വെഞ്ഞാറമൂട് തമിഴ് സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്നു. കേരള സംസ്ഥാന അവാര്‍ഡ്, മികച്ച നടനുള്ള ദേശീയ അവാര്‍ഡ് തുടങ്ങിയ അഭിമാനകരമായ അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ സുരാജിന്റെ ഗംഭീര പ്രകടനം ചിയാന്‍ 62വില്‍ പ്രതീക്ഷിക്കുകയാണ് പ്രേക്ഷകര്‍.
‘ചിയാന്‍’ വിക്രം, എസ്ജെ സൂര്യ തുടങ്ങിയ മുന്‍നിര താരങ്ങള്‍ അണിനിരന്ന വാര്‍ത്തകളോടെ ചിയാന്‍ 62 അപ്ഡേറ്റുകള് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എസ് യു അരുണ്‍കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അഭിനയ പ്രകടനങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച മലയാളി താരം സുരാജ് വെഞ്ഞാറമൂട് കൂടി എത്തുമ്പോള്‍ ഇത് ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ആവേശം വര്‍ദ്ധിപ്പിച്ചു. ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്’, ‘ഡ്രൈവിംഗ് ലൈസന്‍സ്’, ‘ജനഗണമന’, ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്’ തുടങ്ങി പ്രശംസ നേടിയ സിനിമകളിലെ സുരാജിന്റെ അസാധാരണമായ അഭിനയം സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും ആരാധകരുടെ പ്രശംസ നേടിയെടുത്തു എന്നത് ശ്രദ്ധേയമാണ്. എച്ച്ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയ ഷിബു നിര്‍മ്മിക്കുന്ന ‘ചിയാന്‍ 62’ വിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.2024 ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സ്ഥിരീകരിച്ചു.പി ആര് ഓ പ്രതീഷ് ശേഖര്‍.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…