ഉലകനായകന്റെ ചിത്രം ‘വിക്രം’… സേവ് ദി ഡേറ്റ്..!

ഉലക നായകന്‍ കമല്‍ ഹാസന്റെ ഏറ്റവും പുതിയ ചിത്രമായ വിക്രം ത്തിന്റെ കൂടുതല്‍ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ഒരു മള്‍ട്ടിസറ്റാര്‍ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി ആരാധകര്‍ കട്ട വെയ്റ്റിംഗിലാണ്.
ലോകേഷ് കനകരാജ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ലോകേഷ് കനകരാജും കമല്‍ഹാസനും ഒരുമിച്ച് ഒരു സിനിമയുമായി എത്തുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ആരാധകര്‍ക്കുണ്ടായ സന്തോഷവും ആകാംക്ഷയും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രത്തിന്റെ റിലീസ് തീയതികളടക്കം പുറത്ത് വന്നിട്ടുണ്ടായിരുന്നു.

ഇപ്പോഴിതാ കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന്റെ സേവ് ദ ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍. ജൂണ്‍ മൂന്നിനാണ് ചിത്രത്തിന്റെ റിലീസ് തീയതി എന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, സിനിമയെ കുറിച്ച് ഒരു ഏകദേശ രൂപം ലഭിക്കണമെങ്കില്‍ അതിന് ട്രെയിലര്‍ തന്നെ പുറത്ത് വരണം. സിനിമയുടെ ട്രെയിലറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് മെയ് 15നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമല്‍ഹാസന്‍ എന്ന നടനോടുള്ള ആരാധനയ്‌ക്കൊപ്പം മലയാളി സിനിമാ ആസ്വാദകര്‍ക്ക് ഈ സിനിമ പ്രിയപ്പെട്ടതാകുന്നത്, വിക്രം’ എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട് എന്നതാണ്. മലയാള സിനിമയുടെ അഭിമാന താരങ്ങളായ ഫഹദ് ഫാസില്‍ കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ മലയാളി സിനിമാ പ്രേമികളും ഈ സിനിമയില്‍ ഏറെ പ്രതീക്ഷകള്‍ വെയ്ക്കുന്നുണ്ട്.

ലോകേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ, ട്രെയിലര്‍ ലോഞ്ച് ചെന്നൈ നെഹ്രു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചായിരിക്കും നടക്കുക. ഇതിന്റെ വിശദ വിവരങ്ങള്‍ അടങ്ങിയ സേവ് ദി ഡേറ്റ് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്.

Rahul

Recent Posts

ഓരോ ദിവസവും പുത്തൻ അപ്ഡേറ്റുകളുമായി വാട്സ് ആപ്പ് മിനുങ്ങുന്നു; സ്റ്റാറ്റസ് പ്രേമികൾക്ക് ഇതാ സന്തോഷ വാർത്ത

സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പിൽ പുതിയ നിരവധി ഫീച്ചറുകൾ ഇതോടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൻറെ തുടർച്ചയായി മറ്റൊരു അപ്‌ഡേറ്റ് കൂടി…

22 mins ago

ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്

ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. വിന്നർ ആരാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ…

31 mins ago

പങ്കാളിക്ക് സെക്സിനോടുള്ള താത്പര്യം കുറവാണോ…; ഇക്കാര്യം അറിഞ്ഞിരിക്കാം

ദാമ്പത്യ ജീവിതത്തിൽ സെക്സിന് വളരെയധികം പ്രാധാന്യം ഉണ്ട്. സന്തോഷകരമായ ലൈംഗിക ജീവിതം പങ്കാളികൾ തമ്മിലുള്ള ബന്ധത്തിൽ വളരെ നിർണായകമാണ്. ലൈംഗികബന്ധത്തിൽ…

32 mins ago

ഇത് വെറും ഒരു ഷോ മാത്രമാണെന്ന് ആദ്യം നിങ്ങൾ മനസ്സിലാക്കണം, ആര്യ

ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയായിരുന്നു ആര്യ ബഡായ്. അവതാരകയായും അഭിനേത്രിയായുമെല്ലാം സാന്നിധ്യം അറിയിച്ച ശേഷമാണ് ആര്യ…

48 mins ago

ഇസ്രായേലിന് താക്കീതുമായി ഹമാസ്

ഇസ്രായേലിന് നേരെ റഫയിൽ ഹമാസിന്റെ അപ്രതീക്ഷിതമായ ആക്രമണം. അപ്രതീക്ഷിത ആക്രമണത്തിൽ ഭയന്ന് ഇസ്രയേലും. ഹമാസ് ഇസ്രായേലിന് നേർക്ക് നടത്തിയ ഒറ്റ…

1 hour ago

അദ്ധ്യായന ദിവസം കൂട്ടി, അദ്ധ്യാപകർ പ്രതിക്ഷേധത്തിലേക്ക്

വിദ്യാർത്ഥികളുടെ മികവ് വർദ്ധിപ്പിക്കാൻ സംസ്ഥാനത്ത് ഈ വര്‍ഷം 220 ദിവസം അധ്യയനം വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിൽ അദ്ധ്യാപകരുടെ പ്രതിക്ഷേധം. ഒരു…

3 hours ago