‘ഈ മുഖം കാണാൻ വേണ്ടി ടിക്കറ്റ് എടുക്കണോ, അപമാനിക്കപ്പെട്ട വിജയ്’; പിന്നെ സിനിമ ലോകം കണ്ടത്, വെളിപ്പെടുത്തൽ

ലോകേഷ് കനകരാജിന്റെ ലിയോയിലൂടെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് വിജയ് ലക്ഷ്യമിടുന്നത്. ചിത്രത്തിൻറെ പ്രിബുക്കിംഗ് വിദേശത്തും മറ്റും റെക്കോഡുകൾ തകർത്ത് കൊണ്ടാണ് കുതിക്കുന്നത്. വിക്രം എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയിൽ മാസ് സീനുകൾക്കൊപ്പം വിജയ്‍യുടെ മിന്നും പ്രകടനവും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇതിനിടെ വിജയ്‍യുടെ അനുജനും നടനുമായ വിക്രാന്ത് താരത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആകുന്നത്. ആക്ഷൻ കിംഗ് അർജുൻ പങ്കെടുത്ത ഒരു ടിവി ഷോയിൽ വച്ചാണ് ചില പഴയ കാര്യങ്ങൾ വിക്രാന്ത് തുറന്ന് പറഞ്ഞത്.

തൻറെ കുടുംബത്തിൻറെ അടയാളം തന്നെ വിജയ് ആണെന്ന് വിക്രാന്ത് പറയുന്നു. മുൻപ് ഒരു മാഗസിനിൽ വിജയ് അണ്ണനെക്കുറിച്ച് ഒരു ആർട്ടിക്കിൾ വന്നത് ഓർക്കുന്നുണ്ട്. “ഈ മുഖം കാണാൻ വേണ്ടി ടിക്കറ്റ് എടുക്കണോ, സംവിധായകൻറെ മകനായതിനാൽ ആരെയും സഹിക്കേണ്ട അവസ്ഥയാണ് പ്രേക്ഷകർക്ക്” എന്നിങ്ങനെയാണ് ആ മാഗസിനിൽ എഴുതിയിരുന്നത്. പക്ഷേ, 20 വർഷത്തിനപ്പുറം ഇതേ മാഗസിനിൽ അത് എഴുതിയ വ്യക്തി തന്നെ വിജയ് അണ്ണൻറെ ലൈഫ് സ്റ്റോറി പ്രസിദ്ധീകരിച്ചു എന്ന് വിക്രാന്ത് പറഞ്ഞു. ശരിക്കും ഇൻസ്പെയറിംഗാണ് ഇത്.

ആദ്യകാലത്ത് കുറേ അപമാനിക്കപ്പെട്ടിട്ടുണ്ട് വിജയ്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതെല്ലാം തരണം ചെയ്ത് ഇന്നത്തെ വിജയ് ആയി എത്തി നിൽക്കുന്നതെന്നും വിക്രാന്ത് കൂട്ടിച്ചേർത്തു. ലാൽ സലാം എന്ന ചിത്രത്തിലാണ് വിക്രാന്ത് ഇപ്പോൾ അഭിനയിക്കുന്നത്. ഐശ്വര്യ രജനികാന്ത് ആണ് സംവിധാനം. ഒരു എക്സറ്റൻറഡ് ക്യാമിയോ റോളിൽ രജനികാന്ത് എത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. വിഷ്ണു വിശാൽ ആണ് ചിത്രത്തിൽ മറ്റൊരു വേഷത്തിൽ എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മാണം.

Gargi

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

1 hour ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

7 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

7 hours ago