അജിത്ത് അടുത്തതായി വിഘ്നേശ് ശിവന്റെ എകെ 62 എന്ന ചിത്രമാണ് ചെയ്യാൻ ഒരുങ്ങുന്നത്. വിഘ്നേശ് ശിവൻ ചിത്രത്തിൽ അജിത്ത് നായകനാകുന്നുവെന്ന വാർത്ത എത്തിയപ്പോൾ തന്നെ ആരാധകർ ആവേശത്തിലാണ്. സിനിമയിൽ നായികയായി എത്തുന്നത് തൃഷയാണ്. സിനിമയുടെ ചിത്രീകരണം ഈ മാസം തന്നെ ആരംഭിക്കും എന്നാണ് അറിയുന്നത്.
എകെ 62 എന്ന് വിളിപ്പേരുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്യുന്നത് അനിരുദ്ധ രവിചന്ദർ ആണ്. ഇപ്പോഴിതാ സിനിമയിലെ വില്ലനെ കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. എകെ 62 വിൽ അജിത്തിന്റെ വില്ലനായി എത്തുന്നത് അരവിന്ദ് സ്വാമിയാണ് എന്നാണ് റിപ്പോർട്ടുകൾ. സിനിമ നിർമിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണ്. അതേ സമയം സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
എച്ച് വിനോദ് സംവിധാനം സംവിധാനം ചെയ്യുന്ന ‘തുനിവ്’ എന്ന ചിത്രമാണ് അജിത്തിന്റെതായി ഇനി റിലീസ് ചെയ്യാനുള്ളത്.ചിത്രം പൊങ്കൽ റിലീസായി ഈ മാസം 11ന് പ്രദർശനത്തിനെത്തും. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.ബാണി കപൂറാണ് ചിത്രം നിർമിക്കുന്നത്. ച്ത്രത്തിൽ നായികയാവുന്നത് മഞ്ജുവാര്യരാണ്.വലിയ്മയ്ക്ക് ശേഷം എച്ച് വിനോദും അജിത്തും ഒന്നിക്കുന്ന സിനിമയാണിത്.
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…
'ഉള്ളൊഴുക്ക്' സിനിമയുടെ പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…
പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…
നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ അവതാരകന് എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…