കാമുകനോടൊപ്പം അടിച്ചുപൊളിച്ച് വിമല രാമന്‍!! ചിത്രങ്ങള്‍ വൈറല്‍

Follow Us :

തെന്നിന്ത്യന്‍ സിനിമയിലെ ഏറെ ആരാധകരുള്ള താരമാണ് നടി വിമല രാമന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും കന്നഡയിലും തിളങ്ങി നിന്ന താരമാണ് വിമല. അടുത്തിടെയായി താരം അഭിനയത്തില്‍ സജീവമല്ല. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്.

42 വയസുകാരിയായ താരം വിവാഹിതയായിട്ടില്ല. താരം പ്രണയകാലം ആസ്വദിക്കുകയാണ്. തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കാമുകനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ്താരം. ഇപ്പോഴിതാ തന്റെ കാമുകന്‍ വിനയ് റായിക്കൊപ്പമുള്ള ചിത്രങ്ങളാണ് വിമല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ഗ്ലാമര്‍ ലുക്കിലാണ് ഇരുവരും ഫോട്ടോയിലെത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നടി ചിത്രങ്ങള്‍ പുറത്തുവിട്ടത്. ചിത്രം ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. ഒരു ബാറിന് സമാനമായ ബാക്ഗ്രൗണ്ടില്‍ അതീവ ഗ്ലാമറസായി ഇരിക്കുന്ന താരവും ബോയ്ഫ്രണ്ടുമാണ് ചിത്രങ്ങളിലുള്ളത്.