“അപ്പോ എല്ലാം പറഞ്ഞപോലെ”…!! ചുരുളിക്ക് ക്ലീന്‍ ചിറ്റ്!!

മലയാള സിനിമയില്‍ അടുത്ത കാലത്ത് ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ച സിനിമയായിരുന്നു ചുരുളി. പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. ചിത്രത്തിലെ ഭാഷയും തെറിവിളികളും ഒരുപാട് വിവാദങ്ങള്‍ ഉണ്ടാക്കി. അങ്ങനെ റിലീസ് ചെയ്ത് നാളുകള്‍ നീണ്ടു കഴിഞ്ഞിട്ടും സിനിമ കോടതി കയറി.ചുരുളി എന്ന സിനിമയിലെ ഭാഷാ പ്രയോഗവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളാണ് സിനിമാ പ്രേമികള്‍ക്കിടയില്‍ നടന്നത്.

കോടതിയുടെ നിര്‍ദേശത്തില്‍ സിനിമയെ പരിശോധിച്ച സമിതി ഇന്നലെ ചുരുളിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയത് വഴി സെന്‍സര്‍ ബോര്‍ഡ് ക്രിമിനല്‍ നടപടിക്രമലംഘനം നടത്തി എന്നായിരുന്നു ഹര്‍ജിക്കാര്‍ ആരോപിച്ചത്. എന്നാല്‍ സിനിമ തിയേറ്ററുകളില്ല ഒടിടിയിലാണ് റിലീസ് ചെയ്തത്. അതിനാല്‍ ആരെയും നിര്‍ബന്ധിച്ച് സിനിമ കാണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയില്‍ തന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്.

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് സിനിമയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയെ താരം പ്രശംസിച്ചത്. ചിത്രത്തിന്റെ പോസ്റ്ററും ക്ലീന്‍ ചിറ്റ് നല്‍കാന്‍ ഉണ്ടായ കാരണങ്ങള്‍ നിരത്തിയ സ്‌ക്രീന്‍ഷോട്ടുകളും പങ്കുവെച്ച നടന്‍ കുറിച്ചത് ഇങ്ങനെയായിരുന്നു… ”അപ്പൊ എല്ലാം പറഞ്ഞ പോലെ” എന്നാണ് വിനയ് ഫോര്‍ട്ട് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. നിരവധി പ്രേക്ഷകരാണ് പോസ്റ്റിന് താഴെ അഭിപ്രായങ്ങളുമായി എത്തുന്നത്.

ചുരുളി സിനിമയിലെ ഭാഷ ക്രിമിനല്‍ കുറ്റമായി കാണില്ലെന്ന് എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുളള പ്രത്യേക സമിതി നേരത്തെ നിരീക്ഷിച്ചിരുന്നു. ചിത്രത്തിലെ ഭാഷാപ്രയോഗം സന്ദര്‍ഭത്തിന് അനുയോജ്യമായത് ആണെനായിരുന്നു സമിതിയുടെ വിലയിരുത്തല്‍. ഇതേ കാര്യം തന്നെയായിരുന്നു സിനിമ ഇറങ്ങിയ സമയത്ത് ഭാഷയുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടപ്പോള്‍ സിനിമയില്‍ അഭിനയിച്ച വിനയ് ഫോര്‍ട്ട് അടക്കമുള്ള നടന്മാരും പറഞ്ഞത്.

 

 

Rahul

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

3 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

4 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

6 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

8 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

9 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

9 hours ago