നവ്യയോട് സംസാരിക്കാന്‍ അല്ല സെറ്റില്‍ വരുന്നത്… പണി എടുക്കാനാണ് – വിനായകന്‍..!!

വിനായകന്‍ എന്ന നടനെ കുറിച്ച് പറയുമ്പോഴേ അദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ച കഥാപാത്രങ്ങളുടെ കൂടെ യഥാര്‍ത്ഥ ജീവിതത്തിലെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ കുറിച്ച് കൂടി പ്രേക്ഷകര്‍ ചിന്തിക്കും. ഇപ്പോഴിതാ ഒരുത്തീ എന്ന സിനിമയിലൂടെ ഒരു പോലീസ് വേഷത്തില്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് അദ്ദേഹം. സിനിമയെ കുറിച്ച് സംസാരിക്കാനായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ വിനായകന്‍ നടി നവ്യാ നായരെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. പത്ത് വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ നവ്യ കേന്ദ്ര കഥാപാത്രമായാണ് ഒരുത്തീ എന്ന സിനിമയില്‍ എത്തുന്നത്.

നവ്യയുടെ തിരിച്ചു വരവിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ല എന്നാണ് വിനായകന്‍ മറുപടി കൊടുത്തത്. ഇരുവരും തമ്മില്‍ ഒരു സൗഹൃദവും ഇല്ലെന്നും പത്രസമ്മേളനത്തിന് എത്തിയപ്പോഴാണ് ഒരു അരമണിക്കൂര്‍ സംസാരിച്ചത് എന്നും വിനായകന്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ സെറ്റില്‍ വെച്ച് സംസാരിക്കാറില്ലേ എന്ന ചോദ്യത്തിന് ഞാന്‍ നവ്യയോട് സംസാരിക്കാന്‍ അല്ല ഷൂട്ടിംഗ് സെറ്റില്‍ എത്തുന്നത് എന്നായിരുന്നു നടന്റെ മറുപടി.

താന്‍ വരുന്നത് ജോലി ചെയ്യാന്‍ ആണെന്നും അത് കൃത്യമായി ചെയ്യാറുണ്ട് എന്നും നടന്‍ തുറന്നടിച്ചു. മാത്രമല്ല സിനിമ ഒരു ജോലിയായി മാത്രമാണെന്നും താന്‍ കലാകാരന്‍ അല്ല മറിച്ച് സിനിമയില്‍ ജോലി ചെയ്യാന്‍ വരുന്ന ജോലിക്കാരന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഈ വേദിയില്‍ വെച്ച് തന്നെ തനിക്കെതിരെ വന്ന മീടൂ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും നടന്‍ മറുപടി പറഞ്ഞിരിക്കുകയാണ്. 10 സ്ത്രീകളുമായി താന്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അതെല്ലാം അവരുടെ സമ്മതത്തോടെ മാത്രമാണെന്നും ഇനിയും അത്തരം കാര്യങ്ങള്‍ ചെയ്യുമെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

2 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

2 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

3 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

3 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

6 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

8 hours ago