വിനായകനെ അറസ്റ്റ് ചെയ്യാൻ സാധ്യത ചോദ്യം ചെയ്യലിന് ഹാജരായില്ല

അതിനിടെ വിനായകനെതിരേ നടപടിക്കൊരുങ്ങുകയാണ് വിവിധ ചലച്ചിത്ര സംഘടനകള്‍.ഇയാളെ സിനിമയില്‍ നിന്ന് തല്‍ക്കാലത്തേക്കു മാറ്റി നിര്‍ത്തുന്നതടക്കമുള്ള നടപടികളാണ് ആലോചിക്കുന്നത്.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ നടൻ വിനായകനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ആലോചിക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തിൽ പങ്കു ചേരുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം ഏർപ്പെടുത്തിയിരുന്നു. ഇതിൽ എതിർപ്പ് രേഖപ്പെടുത്തി കൊണ്ട് നടൻ വിനായകൻ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ലൈവിലൂടെ ഉമ്മന്‍ ചാണ്ടിക്കും മാധ്യമങ്ങള്‍ക്കുമെതിരെയാണ് വിനായകന്‍ രംഗത്ത് വന്നത്.ലൈവിലൂടെ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു വിനായകൻ.വിമര്‍ശനം ശക്തമായതോടെ വിനായകന്‍ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ വിനായകനോട് ഇന്നു രാവിലെ ചോദ്യം ചെയ്യലിന് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ എത്തണമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. തുടര്‍ന്നാണ് അറസ്റ്റിനെ കുറിച്ച്‌ പൊലീസ് ആലോചിക്കുന്നത്.

പ്രകോപനപരമായ സംസാരം, മൃതദേഹത്തോടുള്ള അനാദരവ് എന്നീ കുറ്റങ്ങളാണ് വിനായകനു മേല്‍ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്താലും സ്റ്റേഷൻ ജാമ്യത്തില്‍ പോകാനാകും. വിനായകന്റെ അപകീർത്തിപരമായ പരാമർശങ്ങളെ തുടർന്ന് സമൂഹത്തിന്റെ വിവിധ ഭാഗത്ത് നിന്നും വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ഇതിനു പിന്നാലെ. അതേ സമയം, മുൻമുഖ്യമന്ത്രിയെ മരണത്തിലും വെറുതെ വിടരുത് എന്ന ചിന്ത ക്രൂരമനോഭാവമാണ് വിനായകന്റെ വാക്കുകളില്‍ ഉള്ളതെന്നാണ് എഴുത്തുകാരി സിന്‍സി അനില്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തോടും കുടുംബത്തോടും മാത്രമല്ല അദ്ദേഹത്തെ സ്നേഹിക്കുന്ന ഓരോ മനുഷ്യരോടും ചെയ്യുന്ന ക്രൂരതയാണ് ഇതെന്നും സിന്‍സി അനില്‍ കുറിക്കുന്നു.വിനായകന്റെ ചിത്രം കത്തിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തക ബിന്ദു ചന്ദ്രൻ വി രംഗത്ത് വന്നിരിന്നു.ഇതിനെതിരെ ഒന്നല്ല ഒൻപതിനായിരം കേസ് വന്നാലും സഹിക്കുമെന്നും ജയിലിൽ കിടക്കാൻ തയാറാണെന്നും ബിന്ദു ചന്ദ്രൻ വീഡിയോ പങ്കുവച്ച് പറഞ്ഞു. വിനായകന്റെ ചിത്രം കത്തിക്കുന്ന വീഡിയോയും ബിന്ദു ഫേസ്ബുക്കിൽ പങ്കുവച്ചു.  ഇവർ മാത്രമല്ല സിനിമാ ടെലിവിഷൻ മേഖലയിൽ നിന്നുള്ള മറ്റു ചിലരും വിനായകന്റെ പരാമർശങ്ങളെ എതിർത്ത് രംഗത്ത് വന്നിരുന്നു.
അതിനിടെ വിനായകനെതിരേ നടപടിക്കൊരുങ്ങുകയാണ് വിവിധ ചലച്ചിത്ര സംഘടനകള്‍.

Vinayakan

ഇയാളെ സിനിമയില്‍ നിന്ന് തല്‍ക്കാലത്തേക്കു മാറ്റി നിര്‍ത്തുന്നതടക്കമുള്ള നടപടികളാണ് ആലോചിക്കുന്നത്. പൊലീസ് നടപടി വന്ന ശേഷം തീരുമാനം അറിയിക്കുമെന്ന് വിവിധ സംഘടനാ നേതാക്കള്‍ പറഞ്ഞു. അതേ സമയം, വിനായകൻ താര സംഘടനയായ അമ്മയില്‍ അംഗമല്ല. എന്നാൽ ഇതുവരെയും വിനായകൻ ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ എന്ത് നടപടികൾ ഉണ്ടാകുമെന്നു വരും മണിക്കൂറുകൾക്കുള്ളിൽ തന്നെ അറിയാൻ കഴിയും.

Aswathy

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

5 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

9 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

10 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

11 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

13 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

14 hours ago