തലൈവർ ഷോയുമായി ജയിലർ; കട്ടക്ക് നിന്ന് വിനായകൻ; മാസായി മോഹൻലാലും

വയസാനാലും ഉൻ  അഴകും സ്റ്റൈലും ഇന്നും ഉന്നെ വിട്ടു പോകലെ.വർഷങ്ങൾക്ക് മുൻപ് തീയേറ്ററിൽ  മുഴങ്ങിയ പടയപ്പയിലെ ആ   മാസ് ഡയലോഗ് ഇന്ന് തീയറ്ററിൽ  പ്രേക്ഷകർ ഏറ്റു പറഞ്ഞു. ആരാധകരെ ഇളക്കി മറിച്ചു തലൈവർ ഷോയുമായാണ് ജയിലർ മുന്നേറുന്നത്.  നടപ്പിലും ഉടുപ്പിലും  എല്ലാം മാസോഡ് മാസ്. അതിനൊപ്പം മോഹലാലിന്റെ മരണമാസ് രംഗങ്ങളും. എപ്പോഴും രജനി ചിത്രങ്ങളിലെ വില്ലനും ഹൈലൈറ്റ് ആകാറുണ്ട്. ബാഷയിൽ  രഘുവരൻ, പടയപ്പയിൽ  രമ്യ കൃഷ്ണൻ, ദളപതിയിൽ അംരീഷ് പുരി അങ്ങനെ ആ ലിസ്റ്റിലേക്ക്  നമ്മുടെ സ്വന്തം  വിനായകനും.  വര്‍മ്മ എന്ന മലയാളിയായ വില്ലന്‍ ശരിക്കും ചിത്രത്തില്‍ അഴിഞ്ഞാടുകയാണെന്ന് പറയാം. പല രംഗത്തിലും രജനി സ്ക്രീനില്‍ നില്‍ക്കുമ്പോഴും വിനായകന്‍ സ്കോര്‍ ചെയ്യുന്നു എന്നതാണ് പ്രേക്ഷക പ്രതികരണം. .  മമ്മൂട്ടിയിലേക്ക്ത എത്തെണ്ട റോൾ ആണ്ന്‍ വിനായകന്റെ ലഭിച്ചത്.  അടുത്ത കാലത് കണ്ട മികച്ച വില്ലൻ ആണ് ജയിലറിലേതെന്നും പ്രേക്ഷകർ പറയുന്നുണ്ട്. തമന്നയാണ് നായിക. രെമ്യ കൃഷ്ണൻ ശിവരാജ് കുമാർ ജാക്കി ഷറഫ്, യോഗി ബാബു തുടങ്ങിയ വമ്പൻ താര നിറയുമുണ്ട്.  അനിരുദ്ധിന്‍റെ സംഗീതമാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മികച്ച ഭിപ്രായമാണ് ജയിലറിന് കിട്ടുന്നത്. നെൽസൺ ദിലീപ് കുമാറിന്റെ തിരിച്ചു വരവായി തന്നെ ആരാധകർ കാണുന്നുണ്ട്. രണ്ട് വർഷത്തിന് ശേഷം രജനികാന്തിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവാണ് ജയിലർ.

പൊലീസുകാരനായ മകന്‍, ഭാര്യ, മരുമകള്‍, മകന്‍റെ ആറുവയസുകാരന്‍ മകന്‍ എന്നിവര്‍ക്കൊപ്പം റിട്ടേയര്‍മെന്‍റ് ജീവിതം നയിക്കുന്ന മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന പഴയ പൊലീസ് ഓഫീസറായി രജനി എത്തുന്നു.  ഒരു കുപ്രസിദ്ധ കേസ് ആന്വേഷിച്ചുവരുകയായിരുന്ന മകന്‍റെ തിരോധാനത്തോടെ അതിന്‍റെ പിന്നിലെ കാരണം അന്വേഷിച്ച് മുത്തുവേല്‍ പാണ്ഡ്യന്‍ ഇറങ്ങുന്നതോടെയാണ് ചിത്രം മാറിമാറിയുന്നത്. പിന്നീട് രോമാഞ്ചം കൊള്ളിക്കുന്ന രജനി ഷോ തന്നെ ആണ്. ചിത്രം റിലീസ് ആകുന്ന ദിവസം തമിഴ്നാട് വിട്ട് ഹിമാലയത്തിലേക്ക് പോവുക എന്ന പതിവ് വിട്ടില്ല ഇത്തവണയും രജനികാന്ത്. കൊവിഡ് ഭീഷണി കാരണം മുന്‍പ് അണ്ണാത്തെ റിലീസ് സമയത്ത് ഹിമാലയത്തിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല.അതിനാല്‍ ഇത്തവണ ഒരു ആഴ്ചത്തെ ഹിമാലയ വാസം മുന്നില്‍ കണ്ട് ബുധനാഴ്ച രാവിലെ ചെന്നൈയില്‍ നിന്നും രജനി പുറപ്പെട്ടു. ഹിമാലയത്തിലേക്ക് ആത്മീയ യാത്രയിലായിരിക്കും ജയിലര്‍ റിലീസ് സമയത്ത് രജനികാന്ത്. ചുരുക്കി പറഞ്ഞാൽ കഥയും തിരക്കഥയും ലോജിക്കുമൊക്കെ നാലായി മടക്കി തട്ടിൻപുറത്തു വച്ച ശേഷം തിയറ്ററിൽ പോയിരുന്ന് ആർത്തുവിലീക്കാവുന്ന പദമാണ് ജയിലർ.

Aswathy

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

3 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

9 hours ago