പോലീസ് സ്റ്റേഷനിൽ ബഹളം വെച്ച കേസ്; വിനായകനെ ജാമ്യത്തിൽ വിട്ടു

നോർത്ത് പൊലീസ് സ്റ്റേഷനിലാണ് താരത്തിന്‍റെ അറസ്റ്റിലേക്ക് നയിച്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വൈകീട്ടോടെ ഭാര്യയുമായി വിനായകന്‍ വഴക്കുണ്ടാക്കി തുടര്‍ന്ന് വിനായകന്‍ പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തില്‍ മുന്‍പും വിനായകന്‍ പൊലീസിനെ വിളിച്ചുവരുത്തുമായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. പൊലീസ് സംഭവത്തില്‍ ഇരുവരുടെയും മൊഴിയെടുത്തു. സംഭവം അനുനയിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് തുടര്‍ന്ന് സന്ധ്യയോടെ വിനായകന്‍റെ ഫ്ലാറ്റില്‍ നിന്നും മടങ്ങി. മഫ്ത്തിയില്‍ വനിത പൊലീസ് അടക്കം വിനായകന്‍റെ ഫ്ലാറ്റില്‍ പോയത് എന്നാണ് പൊലീസ് പറയുന്നത്.സ്റ്റേഷനില്‍ വച്ച് വിനായകന്‍ പുകവലിക്കുകയും ചെയ്തു. ഫ്ലാറ്റില്‍ എത്തിയ പോലീസ് സംഘത്തിലെ വനിതാ ഉദ്യോഗസ്ഥ ആരാണെന്നറിയാന്‍ വേണ്ടിയാണ് വിനായകന്‍ ബഹളം വച്ചതെന്ന് പോലീസ് പറയുന്നത്.  വീട്ടിലെത്തിയ പോലീസ് യൂണിഫോമിൽ അല്ലാതിരുന്നത് കൊണ്ട് വിനായകൻ അവരോട് ആരാണെന്നു ചോദിക്കുകയും, അവർ പോലീസാണെന്നു മറുപടി നൽകുകയും ചെയ്തു. പോലീസ് ആണെങ്കിൽ ഐ ഡി പ്രൂഫ് കാണിക്കാൻ ആവശ്യപ്പെട്ടു, അവർ അതിനു തയാറാകാതെ പോകുകയും ചെയ്തു. സ്വാഭാവികമായും പോലീസ് എന്ന് പറഞ്ഞെത്തിയവരോട് ഐ ഡി പ്രൂഫ് ചോദിക്കുമ്പോ കാണിക്കേണ്ടതാണ്. അത് ചെയ്യാഞ്ഞതിനെ തുടർന്നാണ് വിനായകൻ നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാല്‍ വിനായകന്‍ ഇതില്‍ തൃപ്തനാകാതെ പൊലീസിനെ പിന്തുടര്‍ന്ന് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് സ്റ്റേഷനില്‍ ബഹളം വച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഒരു പൗരന്റെ വീട്ടിൽ കയറി വരുന്ന ആളുടെ ഐഡന്റിറ്റി ചോദിക്കാൻ അയാൾക്ക് അധികാരമുണ്ട്. അത് തന്നെയാണ് വിനായകൻ ചെയ്തത്. പക്ഷെ പോലീസ് സ്റ്റേഷൻ കയറി ഇന്നലെ കാണിച്ചത്  ഇതിരി കൂടുതൽ ആയി പോയില്ലേ എന്നും ചോദ്യങ്ങളുണ്ട്. പക്ഷെ സ്റ്റേഷനിൽ എത്തിയ വിനാകൻ പൊലീസുകാരെ സാർ എന്ന് മാത്രം അഭിസംബോധന ചെയ്യുമ്പോളും വിനായകൻ അവർ അധികാര ഹുങ്കുപയോഗിച്ചു നീ എന്നാണു വിളിക്കുന്നത്. സ്റ്റേഷന്‍ പരിസരത്ത് പുകവലിച്ചതിന് പൊലീസ് വിനായകന് പിഴയിട്ടതോടെ വീണ്ടും വിനായകന്‍ പ്രകോപിതനായി പൊലീസിനെ അസഭ്യം പറയുകയും എസ്ഐയെ ചീത്ത വിളിക്കുകയും ചെയ്തു . ഇതോടെ വിനായകനെ അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസ്. വിനായകന്‍ മദ്യപിച്ചു എന്ന സംശയത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍‌ താരത്തെ വൈദ്യ പരിശോധനയ്ക്ക് ഹാജറാക്കി.

വിനായകന്‍ മദ്യലഹരിയിലാണ് എന്നതാണ് പരിശോധന റിപ്പോര്‍ട്ട് എന്നാണ് പൊലീസ് പറയുന്നത്. അതിനിടെ വിവരങ്ങള്‍ അറിഞ്ഞെത്തിയ മാധ്യമങ്ങളോട് തന്നെ എന്തിന് അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്ന് വിനായകന്‍. എന്തെങ്കിലും അറിയണമെങ്കില്‍ പോലീസിനോട് നേരിട്ട് ചോദിക്കണമെന്ന് വിനായകന്‍ പറഞ്ഞു. താനൊരു പരാതി കൊടുക്കാന്‍ പോയതാണെന്നും വിനായകന്‍ പറഞ്ഞു. തന്നെക്കുറിച്ച് എന്തും പറയാമല്ലോ, താന്‍ പെണ്ണുപിടിയനാണ് എന്ന് വരെ പറയും എന്നും വിനായകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം രാത്രിയോടെ വിനായകനെ പൊലീസ് ജാമ്യത്തില്‍ വിട്ടു. പൊതുയിടത്തില്‍ മദ്യലഹരിയില്‍ ബഹളം ഉണ്ടാക്കിയതിനും സ്റ്റേഷന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനും ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്.  പക്ഷെ ഒരു കാര്യം ഓർക്കേണ്ടതുണ്ട് വിനായകന് സ്റ്റേഷ ചെന്ന് ചോദിക്കേണ്ടി വന്നത് പോലെ ഒരിക്കലും മമ്മൂട്ടിക്കിൾ മോഹൻ ലാലിലും ചോദിക്കേണ്ടി വരില്ല. ചോദിക്കേണ്ടി വന്നാൽ പോലും സ്റ്റേഷനിലെ ഉദ്യോഗസത്താർ വിനായകന് നൽകിയ പോലൊരു മറുപടി അവർക്ക് ഒരിക്കലും നല്കുകയുമില്ല . മറ്റൊന്ന് വിനായക് പ്രിവിലേജ് ഉള്ളതുകൊണ്ടാണ് ജാമ്യം കിട്ടിയതെന്നാണ്. എന്നാൽ   ജാമ്യം കിട്ടാതിരിക്കാൻ തക്ക വകുപ്പൊന്നും വിനായകന് മേൽ ചാർത്താൻ ആവില്ല.. വിനായകൻ മറ്റു രാസ ലഹരികളൊന്നും ഉപയോഗിച്ചിരുന്നില്ല മദ്യലഹരിയിലെന്നു പോലീസിന്റെ മെഡിക്കൽ റിപ്പോട്ടിലുണ്ട്. പിന്നെ മയക്കുമരുന്ന് കൈവശം വെച്ചതിനു കസ്റ്റഡിയിലെടുക്കുകയും  പ്രിവിലേജ് ഉപയോജിച്ചു പുറത്തിറങ്ങുകയും ചെയ്തവർക്കൊക്കെ എന്തും പറയാവുന്ന നാടാണ് നമ്മുടേത്.

Sreekumar

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

5 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

9 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

10 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

11 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

13 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

14 hours ago