ഇന്നലെയും ഹൗസ് ഫുള്‍…! ഹൃദയത്തില്‍ നിന്ന് നന്ദി അറിയിച്ച് വിനയന്‍..!

പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് മലയാളി പ്രേക്ഷകര്‍ നല്‍കിയ സ്വീകരണത്തിന് വീണ്ടും നന്ദി പറഞ്ഞ് സംവിധായകന്‍ വിനയന്‍. ഇന്നലെയും എറണാകുളം ലുലു മാള്‍ ഉള്‍പ്പടെ കേരളത്തിലെ നിരവധി തീയറ്ററുകളില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഷോകള്‍ ഹൗസ്ഫുള്‍ ആയിരുന്നു എന്നറിഞ്ഞതോടെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്. ഇപ്പോള്‍ ഒരു മാസത്തോടടുക്കുന്നു സിനിമ റിലീസ് ചെയ്തിട്ട്.. ഇപ്പോഴത്തെ പുതിയ പരസ്യ തന്ത്രങ്ങളുടെ ഗിമിക്‌സൊന്നും ഇല്ലാതെ മൗത്ത് പബ്ലിസിറ്റിയിലുടെയും,

ചിത്രം കണ്ടവര്‍ എഴുതിയ സത്യസന്ധമായ റിവ്യുവിലൂടെയും തീയറ്ററുകളില്‍ ആവേശം നിറച്ച് ഇപ്പഴും ഈ സിനിമ പ്രദര്‍ശനം തുടരുന്നു എന്നത് ഏറെ സംതൃപ്തി നല്‍കുന്നു.. കയ്യടിച്ചു സ്വികരിച്ച അന്യഭാഷാ ചിത്രങ്ങളോടൊപ്പം കിടപിടിക്കുന്ന ടെക്‌നിക്കല്‍ ക്വാളിറ്റിയും ആക്ഷന്‍ രംഗങ്ങളുടെ പെര്‍ഫക്ഷനും പത്തൊന്‍പതാം നൂറ്റാണ്ടിനുണ്ടോ എന്നറിയാനായി ഈ ചിത്രം തീര്‍ച്ചയായും നിങ്ങള്‍ കാണണം..എന്നും സംവിധായകന്‍ വിനയന്‍ പറയുന്നു..

അദ്ദേഹം പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം..
ഇന്നലെയും എറണാകുളം ലുലു മാള്‍ ഉള്‍പ്പടെ കേരളത്തിലെ നിരവധി തീയറ്ററുകളില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഷോകള്‍ ഹൗസ്ഫുള്‍ ആയിരുന്നു എന്നറിഞ്ഞപ്പോള്‍.. വലിയ താരമുല്യമൊന്നും ഇല്ലാതിരുന്ന യുവ നടന്‍ സിജു വിത്സണ്‍ തകര്‍ത്ത് അഭിനയിച്ച ഈ ചിത്രത്തെ നെഞ്ചോടു ചേര്‍ത്ത് സ്വികരിച്ച പ്രേക്ഷകരോട് ഒരിക്കല്‍ കൂടി നന്ദി പറയണമെന്ന് തോന്നി.. നന്ദി..നന്ദി.. ഇപ്പോള്‍ ഒരു മാസത്തോടടുക്കുന്നു സിനിമ റിലീസ് ചെയ്തിട്ട്.. ഇപ്പോഴത്തെ പുതിയ പരസ്യ തന്ത്രങ്ങളുടെ ഗിമിക്‌സൊന്നും ഇല്ലാതെ മൗത്ത് പബ്ലിസിറ്റിയിലുടെയും,

ചിത്രം കണ്ടവര്‍ എഴുതിയ സത്യസന്ധമായ റിവ്യുവിലൂടെയും തീയറ്ററുകളില്‍ ആവേശം നിറച്ച് ഇപ്പഴും ഈ സിനിമ പ്രദര്‍ശനം തുടരുന്നു എന്നത് ഏറെ സംതൃപ്തി നല്‍കുന്നു.. ഇനിയും ഈ ചിത്രം കാണാത്ത നമ്മുടെ ന്യൂജന്‍ ചെറുപ്പക്കാരുണ്ടങ്കില്‍ അവരോടു പറയട്ടെ..,, നിങ്ങള്‍ ഈയ്യിടെ ആവേശത്തോടെ കയ്യടിച്ചു സ്വികരിച്ച അന്യഭാഷാ ചിത്രങ്ങളോടപ്പം കിടപിടിക്കുന്ന ടെക്‌നിക്കല്‍ ക്വാളിറ്റിയും ആക്ഷന്‍ രംഗങ്ങളുടെ പെര്‍ഫക്ഷനും പത്തൊന്‍പതാം നൂറ്റാണ്ടിനുണ്ടോ എന്നറിയാനായി ഈ ചിത്രം തീര്‍ച്ചയായും നിങ്ങള്‍ കാണണം. നമ്മുടെ നാട്ടിലുണ്ടായ വലിയ ചരിത്ര സിനിമകളുടെ ബഡ്ജറ്റിന്റെ അടുത്തു പോലും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ബഡ്ജറ്റ് വരുന്നില്ല എന്നതൊരു സത്യമാണ്.. മുപ്പതും മുപ്പത്തഞ്ചു കോടിയും പ്രധാന ആര്‍ട്ടിസ്‌ററുകള്‍ക്കു മാത്രം ശമ്പളമായി നല്‍കുന്ന സിനിമകള്‍ക്കു മുന്നില്‍

ഒന്നരക്കോടി മാത്രം അതിനായി ചെലവഴിച്ച ഒരു സിനിമ ആസ്വാദ്യ കരമെന്നു ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അതു പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയുടെ സ്‌ക്രിപ്റ്റിനും മേക്കിംഗിനും കിട്ടിയ അംഗീകാരമായി ഞാന്‍ കാണുന്നു.. എന്നോടൊപ്പം സഹകരിച്ച മുഴുവന്‍ ക്രൂവിനും വിശിഷ്യ നിര്‍മ്മാതാവായ ഗോകുലം ഗോപാലേട്ടനും ഹൃദയത്തില്‍ തൊട്ട നന്ദി രേഖപ്പെടുത്തട്ടെ…ഇതിലും ശക്തവും ടെക്‌നിക്കല്‍ പെര്‍ഫക്ഷനോടും കൂടിയ ഒരു സിനിമയുമായി വീണ്ടും എത്തുവാന്‍ നിങ്ങളുടെ പ്രാര്‍ത്ഥനയുംസ്‌നേഹവും ഉണ്ടാകണം…സപ്പോര്‍ട്ടു ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും മീഡിയകള്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

Sreekumar

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago