Categories: Film News

രേഖ സിനിമയിലേക്ക് താൻ എത്തിയത് എങ്ങനെയെന്ന് പറഞ്ഞു വിൻസി അലോഷ്യസ്

ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് വിൻസി അലോഷ്യസ്. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. മഴവിൽ മനോരമയിലെ ഒരു റിയാലിറ്റ് ഷോയിൽ കൂടിയാണ് വിൻസി പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. ശേഷമാണ് താരം സിനിമയിലേക്ക് ചുവടു വെക്കുന്നത്.  വളരെ പെട്ടന്ന് തന്നെ നിരവധി ആരാധകരെയാണ് വിൻസി തന്റെ അഭിനയത്തിൽ കൂടി സ്വന്തമാക്കിയത് എന്ന് മാത്രമല്ല, ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരവും വിൻസി നേടിയിരുന്നു. തന്റെ വിശേഷങ്ങളും പഴയകാല  ജീവിതങ്ങളും എല്ലാം ആരാധകരുടെ മുന്നിൽ ഒരു മറയും കൂടാതെ പറയുന്ന താരം കൂടിയാണ് വിൻസി.

ഇത്തരത്തിൽ ഇപ്പോൾ രേഖ സിനിമയിലേക്ക് താൻ എത്തിയത് എങ്ങനെയാണ് എന്ന് തുറന്നു പറയുകയാണ് വിൻസി. വിൻസിയുടെ വാക്കുകൾ ഇങ്ങനെ, രേഖ എന്ന സിനിമയിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് എന്നെ ആയിരുന്നില്ല. ചിത്രം ചെയ്യേണ്ടിയിരുന്നത് മറ്റൊരു നടി ആയിരുന്നു. എന്നാൽ ആ ചിത്രത്തിൽ  കുറച്ച് ഇന്റിമേറ്റ് സീനുകൾ ഉണ്ടായിരുന്നു. ആ സീനുകൾ മാറ്റണമെന്നും വേറെ സീനുകൾ കൊണ്ട് വരണം എന്നുമൊക്കെ ആ നടി സംവിധായകനോട് ആവശ്യപ്പെട്ടു. എന്നാൽ അത് സംവിധായകന് ഇഷ്ടപ്പെട്ടില്ല. അങ്ങെനയാണ് സെക്കൻഡ് ഒപ്പീനിയൻ ആയി എന്നെ പരിഗണിക്കുന്നതും ആ റോൾ എനിക്ക് വരുന്നതും.

ശരിക്കും ചിത്രത്തിന്റ കഥ കേട്ടപ്പോൾ തന്നെ താൻ ഭയങ്കര എക്‌സൈറ്റഡ്ആ യിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ആകെ ഉണ്ടായിരുന്ന ടെൻഷൻ എന്തായിരുന്നു എന്ന് വെച്ചാൽ എനിക്ക് ഈ കഥാപാത്രത്തെ അഭിനയിച്ച് ഭലിപ്പിക്കാൻ കഴിയുമോ എന്നും അഭിനയിച്ച് ആളുകളെ കൺവീൻസ് ചെയ്യാൻ കഴിയുമോ  എന്ന സംശയം തനിക്ക് ഉണ്ടായിരുന്നു എന്നും എന്നാൽ ആളുകൾ അത് അക്സെപ്റ്റ് ചെയ്തെന്നു അറിഞ്ഞപ്പോൾ  തനിക്ക് ഒരുപാട് സന്തോഷമായി എന്നുമാണ് വിൻസി പറയുന്നത്.

Devika

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago