തന്റെ മകനായത് കൊണ്ട് യാതൊരു സൗജന്യവും തന്നിൽ നിന്ന് പ്രതീക്ഷിക്കരുതെന്ന് അച്ഛൻ പറഞ്ഞു

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമ ലോകത്ത് തന്റേതായ സ്ഥാനം നേടിയ താരമാണ് വിനീത് ശ്രീനിവാസൻ. ഗായകനായിട്ട് ആണ് താരം ആദ്യം ശ്രദ്ധിക്കപ്പെടുന്നത് എങ്കിലും പിന്നീട് നടൻ ആയും സംവിധായകൻ ആയും തിരക്കഥാകൃത്ത് ആയും എല്ലാം മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മിക്ക സിനിമകളും സൂപ്പർ ഹിറ്റുകൾ ആയിരുന്നു എന്നതാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടാൻ കാരണം. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രമായ കുറുക്കന്റെ പ്രമോഷന് എത്തിയപ്പോൾ താരം പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

അച്ഛൻ ശ്രീനിവാസനിൽ നിന്ന് യാതൊരു വിധ സഹായവും തന്റെ ഇത് വരെയുള്ള യാത്രകളിൽ തനിക്ക് ലഭിച്ചിട്ടില്ല എന്നാണ് വിനീത് പറയുന്നത്. അച്ഛനിൽ നിന്ന് ഒരു തരത്തിൽ ഉള്ള സൗജന്യങ്ങളും ലഭിക്കുമെന്ന് വിചാരിക്കേണ്ട എന്ന് അച്ഛൻ നേരുത്തെ തന്നെ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത് കുറച്ച് രൂക്ഷമായി പറഞ്ഞിട്ടുള്ളത് ധ്യാനിനോട് ആണെന്നും എന്നാൽ തന്നോടും ഇത് പറഞ്ഞിട്ടുണ്ട് എന്നുമാണ് വിനീത് പറയുന്നത്. തനിക് ആദ്യം ഉദയനാണ് താരം സിനിമയിൽ പാടാൻ അവസരം ലഭിച്ചപ്പോൾ അച്ഛൻ പറഞ്ഞത് ഈ സിനിമയിൽ പാടേണ്ട എന്നാണ്. അച്ഛൻ അഭിനയിക്കുന്ന സിനിമ ആയത് കൊണ്ട് തന്നെ അച്ഛന്റെ കെയറോഫിൽ ആണ് തനിക്ക് അവസരം ലഭിക്കുന്നത് എന്നു ആളുകൾക്കു തോന്നും എന്നാണ്.

എന്നാൽ അച്ഛൻ അറിയാതെ ആണ് ആ സിനിമയിൽ ഞാൻ പാടിയത്. എന്നിട്ട് ഇതിന്റെ സി ഡി റോഷൻ ആൻഡ്‌റൂസ് സാർ അച്ഛനെ കേൾപ്പിച്ചപ്പോൾ അച്ഛന് അത് ഇഷ്ട്ടപ്പെട്ടു. അങ്ങനെയാണ് ആ ഗാനം സിനിമയിൽ എത്തിയത് എന്നും ഒരു തവണ എന്റെ കുറെ ഗാനങ്ങൾ ഉള്ള സി ഡി റഹ്‌മാൻ സാറിനെ ഒന്നു കേൾപ്പിക്കാൻ മാത്രമാണ് അച്ഛന്റെ സഹായം ഞാൻ ആവശ്യപ്പെട്ടത്. എനിക്ക് റഹ്‌മാൻ സാറിനെ പരിചയമില്ലാത്തത് കൊണ്ട് തന്നെ ഒന്നു പരിചയപ്പെടുത്തി തരാൻ മാത്രമാണ് ഞാൻ അച്ഛനോട് പറഞ്ഞാൽ. അങ്ങനെ ആണ് അച്ഛൻ ഞങ്ങളുടെ കൂടെ വന്നത് എന്നും വിനീത് പറയുന്നു.

Devika

Recent Posts

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

34 seconds ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

16 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

24 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

26 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago