‘അകത്തോട്ട് തള്ളിവിട്ട ചേട്ടന്‍ ഇവിടെ ഉണ്ടല്ലോ അല്ലേ’, കം ബാക്ക് വീഡിയോയുമായി വിനീത്

ഇന്‍സ്റ്റഗ്രാം താരം മീശക്കാരന്‍ വിനീത് ബലാത്സംഗ കേസില്‍ അറസ്റ്റിലായത് വലിയ വാര്‍ത്തയായിരുന്നു. ഒരു കോളേജ് വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇപ്പോഴിതാ ജാമ്യത്തിലിറങ്ങി കം ബാക് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വിനീത്.

ട്രോള്‍ ചെയ്ത് ഇത്രയും വളര്‍ത്തിയ എന്റെ ട്രോളന്മാര്‍ക്ക്, അകത്തോട്ട് തള്ളിവിട്ട ചേട്ടന്‍ ഇവിടെ ഉണ്ടല്ലോ അല്ലേ’, എന്ന കുറിപ്പോടെയാണ് ഇയാള്‍ വീഡിയോ പങ്കുവെച്ചത്. ബെന്‍സ് കാറില്‍ നിന്ന് ഇറങ്ങി സിഗരറ്റ് വലിച്ച് സ്റ്റൈലില്‍ നടക്കുന്നത് കാണാം.

ആഗസ്റ്റിലായിരുന്നു ഫാര്‍ട്ട് എസി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം വിനീതിനെ പിടികൂടിയത്. കാര്‍ വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഒരു ഹോട്ടല്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്തെന്നാണ് പരാതി. വിനീതിന്റെ പേരില്‍ നേരത്തെയും കേസുകളുണ്ടായിരുന്നു. വിനീത് മോഷണക്കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചിരുന്നു. കന്റോന്‍മെന്റ്, കിളിമാനൂര്‍, കല്ലമ്പലം എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണക്കേസുകളുമുണ്ടായിരുന്നു.

ഇയാള്‍ പെണ്‍കുട്ടികളെ സമീപിക്കുന്ന രീതിയെ കുറിച്ചും പൊലീസ് വിശദീകരിച്ചു. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷം അവര്‍ക്ക് വേറെ ആള്‍ക്കാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പ്രതി നടിക്കും. തുടര്‍ന്ന് ഇയാള്‍ക്ക് തന്നെ വിശ്വാസം വരുന്നതിന് വേണ്ടി പെണ്‍കുട്ടി, ഇ മെയില്‍, ഇന്‍സ്റ്റഗ്രാം ഐഡികളും പാസ്വേര്‍ഡും നല്‍രും.

തുടര്‍ന്ന് ആ പെണ്‍കുട്ടിയുടെ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുക ഇയാളായിരിക്കും. പെണ്‍കുട്ടി പിന്നീട് കോണ്‍ടാക്ട് ചെയ്തിട്ടില്ലെങ്കില്‍ അവരൊന്നിച്ചുള്ള ചിത്രം അക്കൗണ്ടില്‍ സ്റ്റോറിയായി ഇടും. അങ്ങനെയുള്ള സമ്മര്‍ദ്ദം വഴി പെണ്‍കുട്ടികള്‍ക്ക് ഇയാള്‍ പറയുന്നത് എന്തും അനുസരിക്കേണ്ടി വരും. പൊലീസിലെ ജോലി രാജിവച്ച് ഒരു ചാനലില്‍ ജോലി ചെയ്യുകയാണെന്നാണ് ഇയാള്‍ പലരോടും പറഞ്ഞിരിക്കുന്നത്. എന്നാല്‍ അന്വേഷണത്തില്‍ ഇയാള്‍ പ്ലസ് ടു വരെ മാത്രമേ പഠിച്ചിട്ടുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, ഇയാള്‍ക്കെതിരെ പരാതിയുമായി കൂടുതല്‍ യുവതികള്‍ രംഗത്തെത്തിയിരുന്നു.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

28 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

48 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago