ഡയറക്ടര്‍ കണ്ണാടി നോക്കുന്നത് അപൂര്‍വമാണ്…ആക്ടര്‍ എല്ലാ സമയത്തും കണ്ണാടി നോക്കിക്കൊണ്ടിരിക്കും-വിനീത് കുമാര്‍

Follow Us :

ബാലതാരമായി മലയാള സിനിമയിലേക്കെത്തി നായകനായും സംവിധായകനായും കരിയറില്‍ തിളങ്ങുകയാണ് വിനീത് കുമാര്‍. നാല്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ച ശേഷമാണ് വിനീത് സംവിധാനത്തിലേക്ക് എത്തുന്നത്. അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് എന്നീ സിനിമകളിലൂടെ സംവിധായകനായും വിനീത് തന്നെ അടയാളപ്പെടുത്തി.

രണ്ട് ചിത്രങ്ങളുടെ സംവിധാന മികവുമായി താരം മൂന്നാമത്തെ ചിത്രവും ആരാധകര്‍ക്ക് സമ്മാനിച്ചിരിക്കുകയാണ്. ദിലീപിനെ നായകനാക്കിയൊരുക്കിയ റൊമാന്റിക് കോമഡി പവി കെയര്‍ടേക്കര്‍ തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. മികച്ച നടന്‍ മാത്രമല്ല, മികച്ച സംവിധായകന്‍ കൂടിയാണ് താനെന്ന് വിനീത് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ താന്‍ സംവിധാനത്തിലേക്ക് കടന്നതിനെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സംവിധായകനാകണമെന്ന് പെട്ടെന്നുണ്ടായ ആഗ്രഹമല്ലെന്ന് വിനീത് പറയുന്നു. അച്ഛന്‍ ക്യാമറാമാനായിരുന്നു. സ്‌കൂള്‍ കാലം തൊട്ടുതന്നെ കലയോട് താത്പര്യമുണ്ടായിരുന്നു. അന്നേ വീഡിയോ ക്യാമറയില്‍ അമച്വര്‍ ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. അന്നേ ഇഷ്ടം ഫിലിംമേക്കിംഗിനോടായിരുന്നെന്നും വിനീത് പറയുന്നു.

സെവന്‍സിന്റെ ഷൂട്ടിനിടെ ഇക്ബാല്‍ കുറ്റിപ്പുറവുമായി ഒരു കഥ പങ്കുവച്ചപ്പോള്‍ കംഫര്‍ട്ട് സോണിലല്ലേ ഇപ്പോള്‍ നില്‍ക്കുന്നത്, അതു ബ്രേക്ക് ചെയ്യണോ എന്നു ചോദിച്ചിരുന്നു. ശരിയാണ്, ആക്ടര്‍ വളരെ കംഫര്‍ട്ട് സോണിലാണ്, ഡയറക്ടറുമായി താരതമ്യം ചെയ്യുമ്പോഴെന്നും താരം പറയുന്നു.

ഒരു സിനിമ ഡയറക്ട് ചെയ്യുന്നതിന് രണ്ടു മൂന്നു വര്‍ഷം വേണ്ടി വരും. സിംപിളായി പറഞ്ഞാല്‍, ഡയറക്ടര്‍ കണ്ണാടി നോക്കുന്നത് വളരെ അപൂര്‍വമായിരിക്കും. ആക്ടര്‍ എല്ലാ സമയത്തും കണ്ണാടി നോക്കിക്കൊണ്ടിരിക്കും എന്നാണ് വിനീത് പറയുന്നത്.
.