1985 ല്‍ ഐ.വി ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇടനിലങ്ങള്‍ എന്ന സിനിമയിലൂടെയാണ് വിനീത് അഭിനയ രംഗത്തേക്ക് ആദ്യമായി അരങ്ങേറ്റം കുറിയ്ക്കുന്നത്. നൃത്ത കലയിലും തന്റെ മികവ് തെളിയിച്ച നടന്, മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും തിളങ്ങിയിട്ടുണ്്. ഇപ്പോഴിതാ വിനീതിന്റെ ഒരു പഴയകാല അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. നുമക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴുള്ള ഒരു അനുഭവത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. നുമക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം മദ്യം കുടിയ്ക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു.
അതില്‍ താന്‍ ആദ്യമായി ബിയര്‍ കഴിക്കുന്നതും അത് ഒഴിച്ചു തരുന്നതും ലാലേട്ടന്റെ അടുത്ത് നിന്നാണ് എന്നാണ് വിനീത് അഭിമുഖത്തില്‍ പറയുന്നത്. ഈ രംഗത്തില്‍ താന്‍ ബിയര്‍ കുടിച്ചേ പറ്റൂ എന്ന് സംവിധായകന് പത്മരാജനും പറഞ്ഞതായും വിനീത് പറയുന്നുണ്ട്, അത് തനിക്ക് ആദ്യത്തെ അനുഭവം ആയിരുന്നു എന്നും.. തനിക്ക് ആദ്യമായി ബിയര്‍ ഒഴിച്ചു തന്നത് സാക്ഷാല്‍ മോഹന്‍ലാല്‍ ആണ് എന്ന് എല്ലാവരും പറയുമായിരുന്നു എന്ന് വിനീത് പറയുന്ന വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
അതേസമയം, മോഹന്‍ലാല്‍ എന്നൊരു പ്രതിഭയെ കുറിച്ചും വിനീത് പറയുന്നുണ്ട്. അദ്ദേഹം സ്ക്രീനില്‍ തീര്‍ക്കുന്നത് ഒരു മാജിക് ആണ് എന്നാണ് വിനീത് പറയുന്നത്. ഡയലോഗുകള്‍ മാത്രം പറഞ്ഞു കൊടുത്താല്‍ മതി.. ബാക്കിയെല്ലാം മോഹന്‍ലാല്‍ എന്ന നടന്റെ ഉള്ളില്‍ നിന്ന് വരും എന്നും അത് കണ്ട് നില്ക്കുമ്പോള് ഒരു മാജിക്
പോലെയാണ് തോന്നുക എന്നും വിനീത് കൂട്ടിച്ചേര്‍ക്കുന്നു. ലാലേട്ടന്റെ അഭിനയം എല്ലാം അസാധ്യമാണ്. ആ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞു എന്നതിനെക്കാള്‍ അതിനെല്ലാം സാക്ഷിയാവാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം… എന്നും നടന് പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…