വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി പുറത്തിറങ്ങിയ ചിത്രം ഹൃദയം പ്രേക്ഷക പ്രീതി നേടി പ്രദര്‍ശനം തുടരുകയാണ്. അങ്ങനെ ഒരിക്കല്‍ കൂടി സംവിധായകന് എന്ന പേരില്‍ വിനീത് സിനിമാ രംഗത്ത് എത്തിയിരിക്കുകയാണ്. ഗായകനായി ഈ മേഖലയിലേക്ക് കടന്നു വന്ന വിനീത് ശ്രീനിവാസന് പിന്നീട് അഭിനേതാവും സംവിധായകനായും സംഗീത സംവിധായകനായും തിളങ്ങിയ താരമാണ് വിനീത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഹൃദയത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഒരു ഓണ്‍ലൈന്‍ ചാനലിന് അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്.
സ്വന്തം സിനിമ കണ്ട് ഉറങ്ങിപ്പോയിട്ടുണ്ടോ? എന്ന അവതാരികയുടെ ചോദ്യത്തിന് വിനീത് നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. താന്‍ അഭിനയിച്ച സിനിമ കണ്ട് ഉറങ്ങിപ്പോയിട്ടുണ്ട് എന്നാണ് വിനീത് ആ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. എന്നാല്‍ അത് ഏത് സിനിമയാണെന്ന് പറയില്ലെന്നും താരം പറഞ്ഞു. അതേസമയം, ഇഷ്ടപ്പെടാത്ത സിനിമ നല്ലതാണെന്ന് പറയില്ലെന്നും സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതിനെ പറ്റി ഒന്നും മിണ്ടില്ലെന്നും വിനീത് പറയുന്നു.
ഹൃദയം എന്ന സിനിമ എന്നും മലയാളികളുടെ ഹൃദയത്തോട് ചേര്‍ന്ന് നില്ക്കും എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ എല്ലാം പറയുന്നത്. പ്രണവ് മോഹന്‍ലാല്‍ നാകനായി എത്തുന്ന ചിത്രം ഒരു ക്യാമ്പസ് പ്രണയത്തിന്റെ കഥയാണ് പറയുന്നത്. കല്യാണി പ്രിയദര്ശന്, ദര്‍ശന എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…