വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’. വിനീത് ശ്രീനിവാസന് ആശയപരമായി യോജിക്കാനാകാത്ത കഥാപാത്രമാണ് മുകുന്ദൻ ഉണ്ണിയെന്ന് അടുത്തിടെ സംവിധായകൻ അഭിനവ് സുന്ദർ പറഞ്ഞിരുന്നു. സിനിമയുടെ പേര് പോലെ വക്കീലായാണ് വിനീത് ചിത്രത്തിൽ അഭിനയിക്കുന്നത്.
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിനെ കുറിച്ച് വിനീത് ശ്രീനിവാസൻ പറയുന്നത് ഇങ്ങനെയാണ് ” പൊതുവേ എന്റെ ചിത്രങ്ങളിലെല്ലാം നന്മ കുറച്ച് കൂടുതൽ ആണെന്ന ഒരു ആക്ഷേപമുണ്ട്. അത് ഇതോടെ മാറി കിട്ടും.ഇതുവരെ ചെയ്തതിൽ നിന്നും തികച്ചും വ്യത്യസ്തനായി സ്വാർത്ഥനായ ഒരാളാണ് അഡ്വ. മുകുന്ദനുണ്ണി. അതിനാൽ തന്നെ പ്രേക്ഷകരുടെ പ്രതികരണം അറിയാനുള്ള കാത്തിരിപ്പിലാണ് ഞാനെന്നും സിനിമയെക്കുറിച്ച് തനിക്ക് നല്ല ക്യൂരിയോസിറ്റി ഉണ്ട്” എന്നാണ് താരം പറഞ്ഞത്.
സംവിധായകൻ അഭിനവ് സുന്ദർ നായകും വിമൽ ഗോപാലകൃഷ്ണനും ചേർന്നാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ആർഷ ചാന്ദിനി ബൈജു ,തൻവിറാം, ജഗദീഷ് , സുധി കോപ്പ ,ബിജു സോപാനം,അൽത്താഫ് സലിം, മണികണ്ഠൻ പട്ടാമ്പി, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ,ജോർജ്ജ് കോര നോബിൾ ബാബു തോമസ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾവിശ്വജിത്ത് ഒടുക്കത്തിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ സിനിമ നിർമിക്കുന്നത് ഡോക്ടർ അജിത് ജോയ് ആണ്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…