ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ശ്യാം പുഷ്ക്കരൻ ഒരുക്കിയ ചിത്രമാണ് തങ്കം. ചിത്രത്തിൽ നായകൻ ആയിട്ട് എത്തുന്നത് വിനീത് ശ്രീനിവാസൻ ആണ്. ഇന്ത്യയുടെ സ്വർണ്ണ തലസ്ഥാനമായ തൃശ്ശൂരിൽ നിന്നുള്ള സ്വർണ്ണ ഏജന്റ് ആയിട്ടാണ് വിനീത് സിനിമയിൽ എത്തുന്നത് .എന്നാൽ തങ്കം എന്ന സിനിമയുടെ പ്രസ് മീറ്റിൽ വെച്ച് വിനീതിനോടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇടയിൽ കയറി ഉത്തരം പറഞ്ഞ ഫഹദ് ഫാസിലിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
വിനീത് ഡയറക്റ്റ് ചെയ്ത് ധ്യാൻ ശ്രീനിവാസൻ തിരക്കഥ എഴുതിയ ഒരു സിനിമയിൽ ശ്രീനിവാസൻ അഭിനയിക്കാൻ സാധ്യതയുണ്ടോ എന്നായിരുന്നു വിനീതിനോടുള്ള ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യം. അതല്ലെങ്കിൽ ശ്രീനിവാസന്റെ കഥ തിരക്കഥയിൽ മക്കൾ രണ്ടുപേരും അഭിനയിക്കാനുള്ള സാധ്യതയുണ്ടോ എന്നും ചോദിച്ചു. അച്ഛന്റെ കഥയിൽനിന്നും അങ്ങനെയൊരു സിനിമ ഉണ്ടാവുകയാണെങ്കിൽ അത് വളരെ സന്തോഷമുള്ള ഒരു കാര്യമാണെന്നായിരുന്നു വിനീത് മറുപടിയായി പറഞ്ഞത്.
എന്നാൽ ഫഹദ് ഫാസിൽ പറഞ്ഞ കാര്യങ്ങളാണ് ഇന്ന് വൈറലായി കൊണ്ടിരിക്കുന്നത്. നടൻ ശ്രീനിവാസൻ ഒരു സ്ക്രിപ്റ്റ് എഴുതി അത് മക്കളായ വിനീതിനും ധ്യാനിനും കൊടുക്കുമെന്ന് തനിക്ക് തോന്നുന്നില്ല എന്നായിരുന്നു ഫഹദ് ഫാസിലിന്റെ അഭിപ്രായം. ശ്രീനിയേട്ടൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും ഒരിക്കലും സ്ക്രിപ്റ്റ് എഴുതി രണ്ടു മക്കൾക്കും കൊടുക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഫഹദ് ഫാസിൽ വ്യക്തമാക്കി.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…