‘ഹൃദയം’ ടീം വീണ്ടും ഒന്നിക്കുന്നു!!! ‘വര്‍ഷങ്ങള്‍ക്കുശേഷം’ അണിയറയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ‘വര്‍ഷങ്ങള്‍ക്കുശേഷം’ ചിത്രവുമായാണ് വിനീതും പ്രണവും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ 27ന് ആരംഭിക്കുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കൊച്ചിയിലും ചെന്നൈയിലുമാണ് പ്രധാനലൊക്കേഷനുകള്‍.

പ്രണവ് മോഹന്‍ലാലും നായികയായി കല്യാണി പ്രിയദര്‍ശനും തന്നെയാണ് വീണ്ടും എത്തുന്നത്. മാത്രമല്ല വിനീത് ശ്രീനിവാസനും ഷാന്‍ റഹ്‌മാനും ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ് ചിത്രത്തിലൂടെ. വിനീത് തന്നെയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുന്‍ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. നിവിന്‍ പോളിയും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് വിനീത് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും മെറിലാന്‍ഡ് സിനിമാസും വീണ്ടും ഒരുമിക്കുകയാണ് ചിത്രത്തിലൂടെ.

എണ്‍പതുകളിലെ ചെന്നൈ ജീവിതമാണ് ചിത്രത്തിന്റെ കഥ. ഹൃദയത്തിന്റെ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്. സംഗീത സംവിധായകനായി എത്തുന്നത് ഗായകനുമായ അമൃത് രാംനാഥാണ്. പ്രശസ്ത ഗായിക ബോംബെ ജയശ്രീയുടെ മകനാണ് അമൃത്.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago