അഭിമുഖങ്ങളിൽ എന്തും വെട്ടിത്തുറന്നു പറയുന്ന ഒരു നടൻ തന്നെയാണ് ധ്യാൻ ശ്രീനിവാസൻ . ധ്യാന്‍ ശ്രീനിവാസനെപ്പോലെ സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം തരംഗമായ മറ്റൊരു താരം വെറെ ഉണ്ടോ എന്ന് പോലും സംശയമാണ്. പുതിയ സിനിമകളുടെ പ്രമോഷന്റെ ഭാഗമായി ധ്യാന്‍ ശ്രീനിവാസന് ഓണ്‍ലൈന്‍ മാധ്യമങ്ങളുമായി നടത്തുന്ന അഭിമുഖങ്ങളൊരോന്നും വൈറലാകാറുണ്ട്. നീണ്ട നാളുകള്‍ക്ക് ശേഷം ചേട്ടന് വിനീതിനൊപ്പം വീണ്ടുമൊരു സിനിമ ചെയ്യുന്നതിന്റെ ത്രില്ലിലാണ് ധ്യാന്‍ ഇപ്പോള്‍. ഇപ്പോഴിതാ ധ്യാനിന്റെ രസകരമായൊരു വീഡിയോയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ വിനീത് ശ്രീനിവാസൻ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയായി മാറിയരിക്കുകയാണ്. ഹൃദയം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്റെ പുതിയ സിനിമ പുറത്ത വരുകയാണ് . ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ഇപ്പോൾ പ്രീപ്രെഡക്ഷന് വര്‍ക്കുകള്‍ നടക്കുകയാണ്.
ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും മറ്റൊരു റോളില്‍ അഭിനയിക്കുന്നുണ്ട്.ഈ കഥപാത്രത്തിന്റെ രൂപമാറ്റത്തിനായി ധ്യാന്‍ വലിയ തയാറാടെപ്പുകളാണ് നടത്തിയത്. സിനിമയുടെ ഡബ്ബിങ്ങിന് വരുന്ന ധ്യാനിന്റെ ഏറ്റവും പുതിയൊരു വീഡിയോയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ വിനീത് ശ്രീനിവാസൻ പങ്കുവെച്ചിരിക്കുന്നത്. ‘വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ ഡബ്ബിന് വന്ന ധ്യാന്‍. എ വിശാഖ് സുബ്രഹ്മണ്യം പ്രൊഡക്ഷന്‍’ എന്നാണ് വീഡിയോയ്ക്ക് വിനീത് ശ്രീനിവാസൻ നല്കിയ ക്യാപ്ഷന്‍. ഇതില്‍ രസകരമായ കാര്യമെന്താണെന്ന് വെച്ചാല്‍ ബിഎംഡബ്ല്യു അടക്കം സ്വന്തമായുള്ള ധ്യാന്‍ ശ്രീനിവാസന് വര്‍ഷങ്ങള്‍ക്കുശേഷം സിനിമയുടെ ഡബ്ബിങിനെത്തിയത് ഓട്ടോ റിക്ഷയിലായിരുന്നു. വീട്ടിലൂടെ നടക്കുന്നത് പോലെ വളരെ സിമ്പിളായി പ്രിന്റഡ് ഷര്‍ട്ടും ഷോര്‍ട്സും ധരിച്ച് ഓട്ടോയില്‍ വരുന്ന ധ്യാനിന്റെ വീഡിയോആണ് പങ്കുവെച്ചിരിക്കുന്നത് .ഓട്ടോക്കൂലി നല്കാന് ധ്യാന്‍ ഡ്രൈവറോട് ഫോണ്‍ നമ്പര്‍ ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ചിത്രത്തിന്റെ നിര്‍മ്മാതാവായ വിശാഖ് സുബ്രഹ്മണ്യത്തെ ടാഗ് ചെയ്തു കൊണ്ട് ആണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. അതിനു ശേഷം നീ ഡബ്ബിങ്ങിന് വന്നതാണോ എന്നും വിനീത് ചോദിക്കുന്നുണ്ട്. അതേ എന്നായിരുന്നു ധ്യാനിന്റെ മറുപടി.
ഈ വീഡിയോ പോസ്റ്റ് ചെയ്ത് മിനുറ്റുകള്‍ക്കുള്ളില്‍ വൈറലായതോടെ നിരവധി രസകരമായ കമന്റുകളുമായി ആരാധകരുമെത്തി. ‘കാഞ്ചന മൊയ്ദീനു ഉള്ളത് ആണേല്‍ തമിഴ്നാട് വിനീതിനുള്ളതാണ്. പടം ലോ ബഡ്ജസ്റ്റ് ആണന്ന് പറയാതെ പറഞ്ഞ ഡയറക്ടര്‍ ബ്രില്യണ്‍സ്. മീന്‍ മേടിക്കാന്‍ വരുന്നത് പോലെയാണ് ഡബ്ബിങ്ങിന് വരുന്നത് തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് വിനീതിന്റെ വീഡിയോയ്ക്ക് വന്ന് കൊണ്ടിരിക്കുന്നത്. തിരയിലൂടെ ധ്യാൻ സിനിമയിലേക്ക് എത്തിയത് . പിന്നീട് കുഞ്ഞിരാമായണത്തില്‍ ധ്യാനും, വിനീതും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തു. ചേട്ടനും അനിയനും തമ്മിലുള്ള കോംബോ എങ്ങനെയായിരിക്കുമെന്ന് അറിയാനാണ് ഏവരും കാത്തിരിക്കുന്നത്. ഹൃദയം ആണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് ഹിറ്റ ചിത്രം. ഈ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലായിരുന്നു നായകന്. ഇതേ കൂട്ടുകെട്ടിലാണ് ഇപ്പോൾ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയും നിര്‍മ്മിക്കുന്നത്. 2024 ഏപ്രിലോട് കൂടി ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…