ഗായകനായും അഭിനേതാവായും സംവിധായകനായുമൊക്കെ തിളങ്ങിയ താരമാണ് വിനീത് ശ്രീനിവാസന്. ഇപ്പോള്‍, പ്രണവിനെ നായകനാക്കി ഹൃദയം എന്ന ചിത്രം ഒരുക്കുകയാണ് വിനീത് ശ്രീനിവാസന്. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് വിനീത് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വിനീതിന്റെ വാക്കുകള്‍,
നമ്മളിലേക്ക് ഇമോഷന്‍സ് എത്തിക്കുക എന്നൊരു സംഗതി ലാലങ്കിളിന്റെ പെര്‍ഫോമന്‍സിലുണ്ട്. അത് അപ്പുവിന്റെ പെര്‍ഫോമന്‍സിലുമുണ്ട്. ഒരു ഭയങ്കര ഒഴുക്കുണ്ട്. വെറുതെ ഒരു സ്ഥലത്ത് കൈ വെയ്ക്കുകയാണെങ്കിലും അതിനൊരു താളമുണ്ട്. അത് ലാലങ്കിളിനുണ്ട്.
കിരീടത്തിലൊക്കെ ലാലങ്കിള്‍ നടന്നു പോകുമ്പോള്‍ ബാക്ക് ഷോട്ടില്‍ പോലും ആ ഫീല്‍ കിട്ടുന്നത് അതു കൊണ്ടാണ്. ഒരു മുണ്ടിന്റെ കര പിടിച്ച് നടക്കുന്ന സമയത്ത് പോലും സാധാരണക്കാരാനായി ഫീല്‍ ചെയ്യും. എവിടെക്കെയോ അതിന്റെ ശകലങ്ങള്‍ അപ്പൂന് കിട്ടിയിട്ടുണ്ട്.
അവന് ഒരു ഗ്ലോബല്‍ സിറ്റിസണെ പോലെ നടന്നു കൊണ്ടിരിക്കുകയാണ്. മലയാളത്തിലേക്ക് വരികയും കൂടുതല്‍ ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുകയും ചെയ്യുമ്പോള്‍ അത് തെളിഞ്ഞു വരുമെന്നാണ് തോന്നുന്നത്. ഷൂട്ട് ചെയ്യുമ്പോള്‍ അപ്പുവിന്റെ കുറെ നല്ല മൊമെന്റ്സ് ക്യാപ്ച്ചര്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട്.
എനിക്ക് ഫീല്‍ ചെയ്യുന്നത് ഇതൊരു തുടക്കമാണ്. ഇതിന്റെ മുകളിലേക്കാണ് ആള് പോവുക. പാഷനേറ്റ് ആയ മനുഷ്യനാണ് പ്രണവ് എന്നാണ് വിനീത് പറയുന്നത്. അതേസമയം, അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുക.
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…
വനിത ഫിലിം അവാര്‍ഡ്സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…
മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…
വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…
മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…