പ്രണയജോടികളായി തിളങ്ങി അക്ഷയും നൂറിനും, വിനീത് ശ്രീനിവാസന്റെ വെള്ളേപ്പത്തിലെ ഗാനം യുട്യൂബിൽ തരംഗമാകുന്നു

പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പത്തിലെ ആദ്യഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേർന്ന് പാടിയ പാട്ടിന് ഈണം ഒരുക്കിയിരിക്കുന്നത് എറിക്ക് ജോൺസനാണ്. വരികൾ രചിച്ചത് ഡിനു മോഹൻ. നല്ല നാളുകൾ തിരികെ വരും എന്ന പ്രത്യാശയുടെ കൂടെ സന്ദേശമാണ് ഗാനം നൽകുന്നത്.തൃശൂരിന്റെ പ്രാതൽ മധുരമായ വെള്ളേപ്പത്തിന്റെയും വെള്ളേപ്പങ്ങാടിയുടെയും പശ്ചാത്തലത്തിൽ കഥ പറയുന്ന വെള്ളേപ്പം, നിർമ്മിക്കുന്നത് ബറോക്ക് ഫിലിമ്സിന്റെ ബാനറിൽ ജിൻസ് തോമസും ദ്വാരക് ഉദയശങ്കറും ചേർന്നാണ്. കഥയും തിരക്കഥും നവാഗതനായ ജീവൻ ലാൽ.

velleppam.new

ഷൈൻ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ, ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്ന റോമയും അണിനിരക്കുന്നു. ശ്രീജിത്ത് രവി, കൈലാഷ്, സോഹൻ സീനുലാൽ, വൈശാഖ് സിവി, ഫാഹിം സഫർ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തിലെ മറ്റ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് മലയാളികളുടെ എക്കാലെത്തയും പ്രിയപ്പെട്ട സംഗീത സംവിധായകരിൽ ഒരാളായ എസ്.പി. വെങ്കടേഷും, പൂമരം, തൊട്ടപ്പൻ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ലീല എൽ. ഗിരീഷ്കുട്ടനുമാണ്.

velleppam.new film

മികച്ച കലാസംവിധായാകനുള്ള സംസ്ഥാന അവാർഡ് നേടിയ ജ്യോതിഷ് ശങ്കർ ആണ് വെള്ളേപ്പത്തിന്റെ കലാസംവിധാനം. ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂർ.ഏപ്രിൽ പകുതിയോടെ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷരിലേക്ക് എത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ചിത്രത്തിലെ മറ്റ് ഗാനങ്ങളും ടീസർ, ട്രെയ്‌ലർ എന്നിവയും പ്രേക്ഷകരിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Rahul

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

5 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

7 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

19 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

27 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

39 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

54 mins ago