Categories: Film News

‘റോഷാക്ക് ശരിക്കും ക്ലാസ് ആണ്, ആരും മനസ്സിൽ നിന്ന് പോകുന്നില്ലെന്ന് വിനീത് ശ്രീനിവാസൻ

മമ്മൂട്ടി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് റോഷാക്ക്. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നിസാം ബഷീർ ആണ്. തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ് റോഷാക്ക്. മമ്മൂട്ടി അടക്കമുള്ള എല്ലാ താരങ്ങളും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ റോഷാക്കിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ.

റോഷാക്ക് ശരിക്കും ക്ലാസ് ആണെന്നാണ് വിനീത് ശ്രീനിവാസൻ പറഞ്ഞിരിക്കുന്നത്. റോഷാക്ക് കണ്ടതിനു ശേഷം വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചത്് ഇങ്ങനെയാണ് ”റോഷാക്ക് ശരിക്കും ക്ലാസ് ആണ്, മുഴുവൻ അഭിനേതാക്കളും ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട് ചിത്രം. ഓരോ വിഭാഗവും ഗംഭീരമായി പണിയെടുത്തിട്ടുണ്ട്. ലൂക്ക്, ദിലീപ്, ദിലീപിന്റെ അമ്മ,ശശാങ്കൻ,അനിൽ, ദിലീപിന്റെ ഭാര്യ, ആർത്തിക്കാരനായ ആ പോലീസ് കോൺസ്റ്റബിൾ….ആരും മനസ്സിൽ നിന്ന് പോകുന്നില്ല. നിസാം ബഷീറിനും ടീമിനും അഭിനന്ദനങ്ങൾ”

റോഷാക്ക് സൈക്കോളജിക്കൽ റിവെഞ്ച് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ്. ആഖ്യാന രീതിയും വ്യത്യസ്തമായ കഥാപശ്ചാത്തലവുമാണ് സിനിമയെ വേറിട്ടുനിർത്തുന്നത്.ലൂക്ക് ആൻറണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.റോഷാക്ക് ബോക്സ് ഓഫിസിൽ അദ്ഭുതം സൃഷ്ടിക്കുകയാണെന്ന് നേരത്തെ ചിത്രത്തിന്റെ നിർമാതാവ് ആന്റോ ജോസഫ് പറഞ്ഞിരുന്നു.മൂന്ന് ദിവസം കൊണ്ട് റോഷാക്ക് നേടിയത് 9.75 കോടിയാണ്.

Ajay

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

12 hours ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

12 hours ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

12 hours ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

12 hours ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

14 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

15 hours ago