ഉപ്പാന്റെ റസിയ മോള്‍ പാറി പാറി നടക്കുകയാണ്!!! ആകാശത്തുവച്ച് കണ്ടുമുട്ടുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാണ്-വിനോദ് കോവൂര്‍

‘ഉപ്പാന്റെ റസിയ മോള്‍ ഇന്ന് എയര്‍ ഹോസ്റ്റസാണ്. നാടായ നാട് മുഴുവനും രാജ്യമായ രാജ്യം മുഴുവനും പാറി പാറി നടക്കുകയാണ്, വിനോദ് കോവൂരിന്റെ വാക്കുകളാണിത്. അഞ്ജുവിനെ കണ്ട സന്തോഷമാണ് വിനോദ് പങ്കുവച്ചത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഹാസ്യ പരമ്പര ആയിരുന്നു എം80 മൂസ. മൂസയെയും പാത്തുവിനെയും മക്കളെയും എന്നും മലയാളി ഓര്‍ത്തിരിക്കുന്നതാണ്. മീന്‍ കച്ചവടക്കാരനായ മൂസയായിട്ടാണ് വിനോദ് എത്തിയത്.

വിനോദ് കോവൂരും, സുരഭി ലക്ഷ്മിയും ആയിരുന്നു ഇതിലെ പ്രധാന കപാത്രങ്ങളായ മൂസയും പാത്തുവും ആയി എത്തിയത്. ഇതില്‍ മകള്‍ റസിയയായി എത്തിയിരുന്നത് അഞ്ജു ആയിരുന്നു. ഇപ്പോള്‍ വിനോദ് കോവൂര്‍ വലിയ ഒരു ഇടവേളക്ക് ശേഷം റസിയയായി അഭിനയിച്ച അഞ്ജുവിനെ കണ്ടുമുട്ടിയിരിക്കുകയാണ്.

കൊച്ചിയിലെ ഹോളിഡെ ഇന്‍ ഹോട്ടലില്‍ വെച്ചാണ് കണ്ടത്. ഉപ്പാന്റെ റസിയ മോള്‍ ഇന്ന് എയര്‍ ഹോസ്റ്റസാ. കൂടുതല്‍ നേരവും ആകാശത്താണ് നാടായ നാട് മുഴുവനും രാജ്യമായ രാജ്യം മുഴുവനും പാറി പാറി നടക്കുകയാണ്.

M80 മൂസ പ്രോഗ്രാം നടക്കുമ്പോള്‍ ആദ്യമായ് എന്റേയും സുരഭിയുടേയും കൂടെ ഗള്‍ഫില്‍ പോകാന്‍ വിമാനത്തില്‍ കയറിയപ്പോള്‍, എയര്‍ ഹോസ്റ്റസുമാരെ കണ്ടപ്പോ റസിയയ്ക്കും ആഗ്രഹം ഉദിച്ചു, തനിക്കും എയര്‍ ഹോസ്റ്റസ് ആകണമെന്ന്.

അപ്പോള്‍ തന്നെ എന്നോടും സുരഭിയോടും ചോദിച്ചു. നടക്കുന്ന കാര്യമാണോന്ന്.
ധൈര്യമായ് മുന്നോട്ടു പോകാന്‍ ഞങ്ങള്‍ പറഞ്ഞു. അങ്ങനെ റസിയ ആ സ്വപ്‌നം സഫലമാക്കി.

ഇപ്പോള്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അവള്‍ മാനത്തൂടെ പാറി പറക്കുന്ന വിവരം അറിയുമ്പോള്‍ സന്തോഷമാണ് അഭിമാനമാണ് തോന്നുന്നത്. എയര്‍ ഹോസ്റ്റസ് ആയിട്ടും കലയെ മോള്‍ ഉപേക്ഷിച്ചിട്ടില്ല. സിനിയിലും അഭിനയിക്കുന്നുണ്ട്. അഞ്ജു നായികയാവുന്ന ഒരു തമിഴ് സിനിമ ഷൂട്ടിഗ് പൂര്‍ത്തിയായിരിക്കുകയാണ്.
ജനുവരിയില്‍ റിലീസ് ഉണ്ടാവും.

ഇന്ന് പരസ്പരം കണ്ടപ്പോള്‍ മൂസ ഷൂട്ടിംഗ് കാലം ശരിക്കും ഒന്നോര്‍ത്തു. യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ നാളെ ഖത്തറിലേക്ക് പറക്കും പിന്നെ വീണ്ടും വീണ്ടും യാത്ര എന്ന് ചിരിച്ചോണ്ട് പറഞ്ഞു. 14 ന് ഉപ്പ ബഹറിനിലേക്ക് പോകുന്നുണ്ട് എന്നിട്ട് 17 ന് തിരിച്ചു വരും എന്ന് പറഞ്ഞു. അപ്പോള്‍ ഷെഡ്യൂള്‍ നോക്കി അവള്‍ പറഞ്ഞു തിരിച്ച് വരുന്ന ഫ്ലൈറ്റില്‍ മിക്കവാറും അവള്‍ ഡ്യൂട്ടിയില്‍ ഉണ്ടാകുമെന്ന്.

ആകാശത്തില്‍ വെച്ച് മോള്‍ എയര്‍ ഹോസ്റ്റസായും ഉപ്പ പാസഞ്ചര്‍ ആയും കണ്ടുമുട്ടുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാണെന്നും വിനോദ് പറയുന്നു. മൂസക്കായിന്റെ പൊന്നുമോള്‍ റസിയ എന്നണ് വിനോദ് കോവൂര്‍ കുറിച്ചത്.

Anu

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

11 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

11 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

13 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

15 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

17 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

18 hours ago