ഇത് വരെ തനിക്ക് പ്രണയ നൈരാശ്യം ഒന്നും ഉണ്ടായിട്ടില്ല

നിവേദ്യം എന്ന ചിത്രത്തിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് വിനു മോഹൻ. ആദ്യ ചിത്രത്തിൽ കൂടി തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം തമിഴിലും തന്റെ സാനിദ്യം അറിയിച്ചിട്ടുണ്ട്. എന്നാൽ അധികം ചിത്രങ്ങളിൽ ഒന്നും സജീവമായി നില്ക്കാൻ താരത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം. എങ്കിൽ പോലും അഭിനയിക്കുന്ന ചിത്രങ്ങളിൽ എല്ലാം തന്റേതായ സംഭാവനകൾ ചെയ്യാൻ താരത്തിന് സാധിച്ചു. കൊട്ടാരക്കര ശ്രീധരൻ മേനോന്റെ കൊച്ചുമകനും നടി ശോഭ മോഹന്റെ മകൻ കൂടിയാണ് താരം. താര കുടുംബത്തിൽ നിന്ന് വരുന്നത് കൊണ്ട് തന്നെ വിനു മോഹന് തുടക്കം മുതൽ തന്നെ ഒരു താര പരിവേഷം ലഭിച്ചിരുന്നു.

ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ വിനു മോഹൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തനിക്ക് അങ്ങനെ പ്രണയ നൈരാശ്യം ഒന്നും ഉണ്ടായിട്ടില്ല എന്നും എന്നാൽ താൻ പ്രണയിച്ച പെൺകുട്ടി പിന്നീട് വർഷങ്ങൾക്ക് ശേഷം രണ്ടു കുട്ടികളുടെ അമ്മയായി പോകുന്നത് കണ്ടപ്പോൾ വിഷമം തോന്നിയിട്ടുണ്ട് എന്നും അല്ലാതെ പറയത്തക്ക വിഷമം ഒന്നും ഉണ്ടായിട്ടില്ല എന്നുമാണ് വിനു മോഹൻ അഭിമുഖത്തിൽ പറഞ്ഞത്. മാത്രമല്ല പ്രണയിക്കുന്ന സമയത്ത് പ്രണയം എന്ന് പറയുമ്പോൾ എല്ലാവര്ക്കും ഒരു പേടി ആണെന്നും പ്രണയിക്കുന്ന ആൾ ഇല്ലെങ്കിൽ നമുക്ക് മറ്റൊരു ജീവിതം ഇല്ലെന്നും ഒക്കെ തോന്നും.

എന്നാൽ അതൊക്കെ വെറുതെ ആണ്. ആ ഒരു സമയത്തിന്റെ തോന്നലാണ് അതെന്നും അത് കഴിഞ്ഞു കുറച്ച് നാളുകൾ കഴിഞ്ഞു അതിനെ കുറിച്ച് ചിന്തിച്ചാൽ അതൊക്കെ സുഖമുള്ള ഓർമ്മകൾ ആണ് എന്നുമൊക്കെയാണ് വിനു മോഹൻ പറഞ്ഞത്. മാത്രമല്ല, അഞ്ചാം ക്ലാസ്സിൽ പഠിച്ചപ്പോൾ തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്നും ആ കുട്ടിയെ വേറെ രണ്ടു പേര് ശല്യം ചെയ്തപ്പോൾ ആ കുട്ടി അത് പറഞ്ഞു എനിക്ക് കത്തെഴുതി എന്നും ആ കത്ത് വീട്ടിൽ കയ്യോടെ പൊക്കിയെന്നുമെക്കെയാണ് വിനു മോഹൻ പറഞ്ഞത്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago