വൈറൽ ആയ അഭിജിത്ത് കൊട്ടി കേറിയത് സിനിമയിലേക്ക്

അഭിജിത്തിനെ ഓർമയില്ലേ? ക്ലാസ് റൂമില്‍ ഇരുന്ന് അഞ്ജന ടീച്ചറുടെ പാട്ടിന് താളംപിടിച്ച് സോഷ്യല്‍ മീഡിയയില്‍ കൊട്ടി കേറി വൈറൽ അഭിജിത്ത്. അഭിജിത്തിനെ നമ്മൾ ആരും മറക്കാൻ നേരമായില്ല. ഈ കഴിഞ്ഞ ദിവസങ്ങളിലാണ് അഭിജിത്തിന്റെ താളാത്മകത കൊണ്ട് അഭിജിത് സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയത്. ഈ അഭിജിത്താണ് ഇപ്പോൾ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നത്. ഷോര്‍ട്ട് ഫിലിമുകളിലൂടെയും ഡോക്യുമെൻററികളിലൂടെയും ശ്രദ്ധേയനായ ഫൈസല്‍ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കട്ടപ്പാടത്തെ മാന്ത്രികൻ എന്ന ചിത്രത്തിലാണ് അഭിജിത്ത് ഭാഗമാകുന്നത്. സംവിധായകനും സംഘവും അഭിജിത്തിന്റെ വീട്ടിൽ നേരിട്ടെത്തിയാണ് അഭിജിത്തിനെ സിനിമയിലേക്ക് ക്ഷണിച്ചത്. ജൂലൈ അവസാന വാരം പാലക്കാട് വെച്ച് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം മറ്റു പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രണയത്തിനും നര്‍മ്മത്തിനും പ്രാധാന്യം നല്‍കി കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം വൈറലാണ്. സിയാൻ ഫേസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സി.ജെ.മോസസ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രബീഷ് ലിൻസിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.സിബു സുകുമാരൻ ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.സംഗീതം സിബു സുകുമാരനും മിഥുലേഷ് ചോലക്കലും ചേർന്ന് നിർവഹിക്കും .ഗാന രചന വി.പി.ശ്രീകാന്ത് നായര്‍,നെവില്‍ ജോര്‍ജ് പ്രോജക്റ്റ് കോഡിനേറ്റര്‍ അക്കു അഹമ്മദ്,സ്റ്റില്‍സ് അനില്‍ ജനനി, പോസ്റ്റര്‍ ഡിസൈൻ അഖില്‍ ദാസ് എന്നിവർ നിർവഹിക്കും അഭിജിത്തിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം സംവിധായകൻ ഫൈസല്‍ ഹുസൈൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറുപ്പ് ഇതോടെ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

കുപ്പ തൊട്ടിയിലാണെങ്കിലും മാണിക്യം വെട്ടി തിളങ്ങി കൊണ്ടേയിരിക്കും എന്ന പഴഞ്ചൊല് എത്ര ശരിയാണ്. അഞ്ജന ടീച്ചറുടെ പാട്ടിന് അഭിജിത്തിന്റെ അത്ഭുതകരമായ താളം കേട്ട് കോരി തരിച്ചു പോയി.പിന്നെ ഒന്നും നോക്കിയില്ല. വയനാട് കാട്ടികുളം അമ്മാനി കോളനിയിലേക്ക് ആ പ്രതിഭയെ തേടി ഞാനും സംഘവും എത്തുകയായിരുന്നു. എന്റെ രചനയിലും സംവിധാനത്തിലും ഒരുങ്ങുന്ന കട്ടപ്പാടത്തെ മാന്ത്രികൻ” എന്ന സിനിമയില്‍ ആ മിടുക്കന് ഒരു വേഷം ഓഫറും ചെയ്തു. ആ നിമിഷം ആ കുഞ്ഞുമോന്റെയും കുടുംബത്തിന്റെയും ആനന്ദ കണ്ണീരും സന്തോഷവും കണ്ടപ്പോള്‍എന്റെയും ടീം അംഗങ്ങളുടെയും മനസ്സ് നിറഞ്ഞു പോയി. ഞങ്ങളുടെ സിനിമയില്‍ ഈ അത്ഭുത പ്രതിഭയെഭാഗമാക്കാൻ കഴിഞ്ഞതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ട്.ഇങ്ങനെയാണ് ഫൈസൽ ഹുസ്സൈൻ തന്റെ സോഷ്യൽ മീഡിയ അകൗണ്ടിൽ കുറിച്ചത്.ഏതായാലും കഴിവുള്ളവരെ തേടി അവസരങ്ങൾ എത്തുമെന്നതിന്റെ തെളിവാണ് അഭിജിത്തിന്റെ സിനിമയിലേക്കുള്ള ഈ തകർപ്പൻ എൻട്രി.

 

Aswathy

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

12 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

18 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

20 hours ago