വൈറലായതൊന്നും അറിയാതെ റാഫി!!! വൈറല്‍ മമ്മൂട്ടി ആരാധകന്‍ ഇവിടെയുണ്ട്!!!

കഴിഞ്ഞ ദിവസം സോഷ്യല്‍ ലോകത്ത് വൈറലായ ഒരു വീഡിയോയായിരുന്നു മമ്മൂട്ടി ആരാധകന്റേത്. മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രമേശ് പിഷാരടി പങ്കുവച്ച വീഡിയോ ആയിരുന്നു അത്. നിരവധി ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. മമ്മൂട്ടിയോട് ആരാധകര്‍ക്കുള്ള സ്‌നേഹം എത്രമാത്രമാണെന്ന് ഈ വീഡിയോ വ്യക്തമാക്കും എന്നാണ് മലയാളികള്‍ ഒന്നടങ്കം പറഞ്ഞത്.

ഒരു പയ്യന്‍ മമ്മൂട്ടിയുടെ കാര്‍ കണ്ട ശേഷം മമ്മൂട്ടിയുടെ ചിത്രം പകര്‍ത്തിക്കൊണ്ട് സൈക്കിള്‍ വേഗത്തില്‍ ചവിട്ടുകയാണ്. മമ്മൂക്കയുടെ കാര്‍ അടുത്ത് എത്തിയപ്പോള്‍ ഇക്ക ടാറ്റ എന്നു പറയുന്നതാണ് വീഡിയോ. നിരവധി പേരാണ് മമ്മൂട്ടിയ്ക്ക് ആശംസകളും അഭിനന്ദനവും അറിയിച്ചത്.

ആലപ്പുഴ ചന്തിരൂര്‍ സ്വദേശിയാണ് റാഫി ആണ് ആ കട്ട മമ്മൂട്ടി ആരാധകന്‍. അരൂക്കുറ്റി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആണ് റാഫി. മമ്മൂട്ടിയുടെ ജന്മസ്ഥലം കൂടിയാണ് ചന്തിരൂര്‍. ദിവസങ്ങള്‍ക്കു മുന്‍പ് ഒരു ചടങ്ങിന് വേണ്ടി മമ്മൂട്ടി അവിടെ എത്തിയിരുന്നു.

മമ്മൂട്ടിയെ നേരില്‍ കാണണമെന്നും ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കണം എന്നും റാഫി ആഗ്രഹിച്ചിരുന്നു. എങ്കിലും അത് സാധിച്ചില്ല. അങ്ങനെ തിരിച്ചു പോകുന്നതിനിടെയാണ് മെഗാതാരത്തിനെ കാണുന്നത്.

കഴിഞ്ഞ മാസം 28ാം തീയതി ആണ് വീഡിയോ എടുത്തത്. ഇവിടെ അടുത്തൊരു കല്ലിടല്‍ ചടങ്ങിന് വേണ്ടി അദ്ദേഹം എത്തിയിരുന്നു. അദ്ദേഹത്തെ അവിടെ ചെന്നു കണ്ടിരുന്നു. കൈ കൊടുക്കണം എന്നും സെല്‍ഫി എടുക്കണം എന്നും ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ല. അപ്പോഴാണ് തിരിച്ചു പോകുന്ന വഴി വീഡിയോ എടുത്തത്. ആ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റും ചെയ്തു.

പിറ്റേന്ന് രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോള്‍ ആണ് വൈറലായത് അറിഞ്ഞത്. ആദ്യം ടിവിയില്‍ ആയിരുന്നു വാര്‍ത്ത കണ്ടത്. പിന്നീട് ധാരാളം ആളുകള്‍ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്‌തെന്നും വൈറല്‍ ആരാധകന്‍ പറയുന്നു.

Anu

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

9 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

12 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

13 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago