നവാഗത സംവിധായിക രത്തീന സംവിധാനം ചെയ്ത് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറക്കിയ സിനിമയാണ് പുഴു. ചിത്രത്തില്‍ മമ്മൂക്കയുടെ കഥാപാത്രത്തോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയും സിനിമാ ലോകവും ഒരുപോലെ ചര്‍ച്ച ചെയ്ത കഥാപാത്രവും അഭിനയവുമായിരുന്നു ചിത്രത്തില്‍ നടന് അപ്പുണ്ണി ശശിയുടേത്. ഇപ്പോഴിതാ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. മലയാളത്തിന്റെ പ്രശസ്ത നാടക കലാകാരന് അപ്പുണ്ണി ശശി നിറഞ്ഞാടിയ ബി.ആര്. കുട്ടപ്പന് എന്ന സുപ്രധാന വേഷത്തിലേക്ക് എത്തിച്ചേരുന്നത് ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷമാണെന്ന് കുറിപ്പില്‍ പറയുന്നു.
മമ്മൂട്ടിയെന്ന മഹാനടനൊപ്പം നില്ക്കുന്നു അപ്പുണ്ണി ശശിയും എന്നത് ഞങ്ങള്‍ക്കും ഏറെ അഭിമാനമുള്ള കാര്യമാണ്. പ്രിയ അപ്പുണ്ണി ശശി , ഇനിയും ഉയരങ്ങള്‍ കാത്തിരിക്കുന്നു. പുഴുവിലേ അഭിനയത്തില്‍ ങ്ങള് ഒരു പുലി തന്നെ എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ച് കുറിപ്പില്‍ വ്യക്തമാക്കുന്നത്. പുഴുവിലൂടെ സമാന്തരമായി കടന്നുപോകുന്ന തക്ഷകന് കേന്ദ്രമാക്കിയുള്ള നാടകം കഥയുടെ നട്ടെല്ലായിമാറുന്നത് കഥാന്ത്യത്തില്‍ നാം തിരിച്ചറിയുന്നു.
ഈ സിനിമയിലെ തക്ഷകന് എന്ന നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ശിവദാസ് പൊയില്‍ക്കാവാണ്. സ്കൂള്‍ നാടക വേദിയുടെ രംഗഭാഷയെ പുതുമയുടെ കുപ്പായം ഇടുവിച്ച നാടക സംവിധായകനാണ് അദ്ദേഹം.
പ്രിയ അപ്പുണ്ണി ശശി മാഷേ ഈ സിനിമ നിങ്ങളുടെ സിനിമാ ജീവിതത്തിന്റെ ഒരു നാഴികക്കല്ലാവട്ടെ എന്ന് കുറിച്ചുകൊണ്ടാണ് ഈ കുറിപ്പ് അവസാനിക്കുന്നത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…