തന്നെ വിമര്‍ശിച്ചവരുടെ നെഞ്ചില്‍ ആണി അടിച്ച നടന്‍ നിവിന്‍ പോളി!!

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്ത് മറ്റൊരു താരം കൂടി പിറവിയെടുത്തു.. നിവിന്‍ പോളി. ഒന്നിനു പിറകെ ഒന്നായി പിന്നീട് സിനിമാ ലോകത്ത് നായകനായി തിളങ്ങി എങ്കിലും പിന്നീട് വളരെ സെലക്ടീവായി സിനിമകള്‍ തിരഞ്ഞെടുത്ത് ചെയ്യാന്‍ നിവിന്‍ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ കരിയറിലെ വളര്‍ച്ചയെ കുറിച്ചും മൂത്തോന്‍ എന്ന സിനിമയെ കുറിച്ചും സിനിമാ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ബിജുവാണ് ഗ്രൂപ്പില്‍ നിവിന്‍ പോളിയെ കുറിച്ചുള്ള ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്..

കരിയറിന്റെ തുടക്കം കാലം മുതല്‍ ഇന്ന് വരേക്കും ജനപ്രീയ സിനിമകള്‍ കൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ തിളങ്ങി നില്‍ക്കുന്ന നടനാണ് നിവിന്‍ പോളി. തന്നെ വിമര്‍ശിച്ചവരുടെ നെഞ്ചിലടിച്ച അവസാനത്തെ ആണിയായിരുന്നു 2019 ലെ മൂത്തോന്‍… എന്നാണ് കുറിപ്പില്‍ പറയുന്നത്..
കുറിപ്പിലെ വാക്കുകളിലേക്ക്…
കരിയറിന്റെ തുടക്കം കാലം മുതല്‍ ഇന്ന് വരേക്കും ജനപ്രീയ സിനിമകള്‍ കൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ തിളങ്ങി നില്‍ക്കുന്ന നടനാണ് നിവിന്‍ പോളി. തട്ടത്തിന്‍ മറയത്തും നേരവും പ്രേമവുമൊക്കെ ഇവിടെയുണ്ടാക്കിയ ഓളം ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം. എന്തിനേറെ പറയുന്നു തമിഴ് നാട്ടില്‍ പോലും ഒരു മലയാള സിനിമയെ ഇത്രയധികം സെന്‍സേഷന്‍ ആക്കാന്‍ നിവിനല്ലാതെ മറ്റേത് യുവതാരത്തിനാണ് കഴിഞ്ഞിട്ടുള്ളത്..? പ്രേമത്തിന് തമിഴ് നാട്ടില്‍ കിട്ടിയത് പോലെയൊരു Long Run ഒക്കെ സീനിയര്‍ നടന്മാര്‍ക്ക് പോലുമൊരു കിട്ടാക്കനിയാണ്. ഇതൊക്കെയാണെങ്കിലും ഒരുപാട് വിമര്‍ശനങ്ങളും പുള്ളി ഏറ്റുവാങ്ങിയിരുന്നു..

കാലാമൂല്യമുള്ള സിനിമകള്‍ ചെയ്യുന്നില്ല , എന്റര്‍ടൈനറുകള്‍ മാത്രമേ ചെയ്യുന്നുള്ളൂ.. സേഫ് സോണില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത ആളാണ് നിവിന്‍ എന്നൊക്കെ പരിഹസിച്ചവര്‍ക്ക് മുന്നില്‍ വാക്കുകളിലൂടെയല്ല നിവിന്‍ മറുപടി കൊടുത്തത്. അന്ന് വരെ മലയാള സിനിമ കണ്ടിട്ടുള്ള പോലീസ് സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്ഥമായ ആക്ഷന്‍ ഹീറോ ബിജുവും ചരിത്ര നായകനായ കൊച്ചുണ്ണിയുടെ കഥ പറഞ്ഞ കായം കുളം കൊച്ചുണ്ണിയുമെല്ലാം തന്നെ വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ നിവിന്‍ പോളി കൊടുത്ത കലക്കന്‍ മറുപടികള്‍ ആയിരുന്നു.

തന്നെ വിമര്‍ശിച്ചവരുടെ നെഞ്ചിലടിച്ച അവസാനത്തെ ആണിയായിരുന്നു 2019 ലെ മൂത്തോന്‍… അവാര്‍ഡ് നിശകളിലും ഫിലിം ഫെസ്റ്റുകളില്‍ പോലും ചിത്രം കോളിളക്കമുണ്ടാക്കി… തന്നെ കൊണ്ട് കഴിയില്ല എന്ന് വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ തന്നെ കൊണ്ടല്ലാതെ മറ്റാര്‍ക്കും ഇത് കഴിയില്ല എന്ന് നിവിന്‍ തെളിയിച്ചു.

നിവിന്‍ തന്റെ കാലിബര്‍ തെളിയിച്ച മൂത്തോന് ഇന്ന് മൂന്ന് വയസ് തികയുകയാണ്. മികച്ച സിനിമകളുമായി നിവിന്‍ ഇനിയും നമ്മെ അത്ഭുതപ്പെടുത്തട്ടെ..

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

12 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

13 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

14 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

16 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

17 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

18 hours ago