നീ എന്നും എന്റെ കൈകളിൽ സുരക്ഷിതമാണ്, അപൂർവ രോഗം ബാധിച്ച തന്റെ ഭാര്യയെ നെഞ്ചോട്‌ ചേർത്ത് പരിപാലിക്കുന്ന ഭർത്താവ്

വിത്സൻ ഡിസീസ് എന്ന അപൂർവയിനം രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന തന്റെ ഭാര്യയെ ഒരു കുഞ്ഞിനെ പോലെ പരിചരിക്കുന്ന ഭർത്താവിന്റെ ചിത്രങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്, ഹൻസ ലത്തീഫ് എന്ന യുവതിക്കാണ് ഈ അപൂർവയിനം രോഗം ബാധിച്ചിരിക്കുന്നത്, പരസഹായം ഇല്ലാതെ ഒന്നും ചെയ്യാൻ സാധിക്കാത്ത തന്റെ ഭാര്യയുടെ എല്ലാവിധ ആവിശ്യങ്ങളും നിറവേറ്റി തന്റെ ഭാര്യയെ സംരക്ഷിക്കുന്ന ഹൻസയുടെ ഭർത്താവിനെ കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്.
കുറിപ്പ് ഇങ്ങനെ
ഹൻസ ലത്തീഫ് പ്രിയതമന്റെ കരങ്ങളിൽ സുരക്ഷിതം, വിത്സൻ ഡിസീസ് എന്ന അപൂ ർവ്വ രോഗം പിടിപെട്ടിട്ട് നീണ്ട 8വർഷം,  തന്റെ സമ്പാത്യം മുഴുവൻ വിറ്റ് ചികിത്സ നടത്തി, ഇപ്പോൾ ജേഷ്ഠ സഹോദരന്റെ വീട്ടിൽ കഴിയുന്നു, നല്ലവരായ സുഹൃത്തുക്കളുടെ സഹായത്താൽ ജീവിതത്തിലേക്ക് തിരികെ വരാൻ ശ്രമിക്കുകയാണ് ഈ രണ്ട് കുഞ്ഞുങ്ങൾ അടങ്ങിയ കുടുംബം, ദാമ്പത്യം; അതിശ്രേഷ്ഠ ബന്ധം..ഇന്നത്തെ സമൂഹത്തിനു നൽകാവുന്ന നല്ലൊരു സന്ദേശം, സ്വന്തം ഇണയ്ക്ക് അസുഖങ്ങൾ… ശരീരം തളർന്നു പോകൽ എന്നീ അവസ്ഥയിൽ ഇട്ടെറിഞ്ഞു പോകുന്ന ..കുറെ മനുഷ്യർ ഉണ്ട്അ,
വരുടെ കണ്ണ് തുറക്കാൻ കഴിയട്ടെ.. “പ്രാഥമികാവശ്യങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ എത്ര മക്കള്‍ക്കു കഴിയും. അതിനു ജീവിത പങ്കാളി തന്നെ വേണം….. “ഏറ്റവും ആഴമേറിയതും അനുഗ്രഹീതവുമായ ബന്ധമാണ് ദാമ്പത്യം. വളരെ പരിപാവനമായി കാത്തു സൂക്ഷിക്കേണ്ടതുമാണ്. പ്രതീക്ഷകളോടെ ആരംഭിക്കുന്ന പലരുടെയും ദാമ്പത്യം തകരുന്നത് ഈ ബന്ധത്തിന്റെ മഹത്വം അറിയാത്തതുകൊണ്ടാണ്. മാതാപിതാക്കളും മക്കളും തമ്മിലും സഹോദരങ്ങള്‍ തമ്മിലുമുള്ള ബന്ധത്തേക്കാള്‍ ശ്രേഷ്ഠവും ഉത്തമവുമാണ് ദാമ്പത്യം. മകന്‍ വളര്‍ന്നു കഴിയുമ്പോള്‍ അമ്മയ്ക്കും മകന്‍ വളര്‍ന്നു കഴിയുമ്പോള്‍ അച്ഛനും പരിമിതികളുണ്ട്. എന്നാല്‍ പരിധിയോ പരിമിതിയോ ഇല്ലാത്ത ഒരേ ഒരു ബന്ധം അത് ദാമ്പത്യമാണ്.
കിടപ്പുരോഗിയായ ഒരു അച്ഛന്റെയോ അമ്മയുടെയോ ഇഷ്ടങ്ങള്‍ നിറവേറ്റാന്‍ മക്കള്‍ക്ക് കഴിഞ്ഞേക്കാം. പക്ഷേ പ്രാഥമികാവശ്യങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ എത്ര മക്കള്‍ക്കു കഴിയും. അതിനു ജീവിത പങ്കാളി തന്നെ വേണം.ഒരു വിധവയുടെയോ വിഭാര്യന്റെയോ ജീവിതാനുഭവത്തില്‍ നിന്നും എന്റെ ഭാര്യ/ഭര്‍ത്താവ് ഉണ്ടായിരുന്നെങ്കില്‍ എന്ന ആത്മഗതം കേള്‍ക്കാം. ഈ ദൂരവസ്ഥ ഹൃദയഭേദകമാണ്. .. ഈ അവസ്ഥയിൽ…ഒരു പോറൽ പോലും വീഴ്ത്താതെ…തന്റെ ഇണയെ..നെഞ്ചോട്‌ ചേർത്തു…എടുത്തുകൊണ്ട്…പ്രാഥമിക ആവശ്യങ്ങളും…എല്ലാം നടത്തി പരിചരിക്കുന്ന സ്നേഹനിധിയായ ഭർത്താവ് ഇന്നത്തെ സമൂഹത്തിൽ. ..നൽകാവുന്ന ഒരു സന്ദേശം … കടപ്പാട്

Rahul

Recent Posts

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

4 mins ago

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

3 hours ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

8 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

8 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

8 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

8 hours ago