ആ കുങ്കുമപ്പൊട്ടും പൂവും അണിഞ്ഞതിൽ കൂടി അവൾക്കവളുടെ ഭർത്താവിനെ തിരികെ കിട്ടിയിരിക്കുകയാണ്, ഇനി അത് ചർച്ച ചെയ്യേണ്ട !! വൈറലായി കുറിപ്പ്

തന്റെ പ്രിയപ്പെട്ടവൻ നഷ്ടപ്പെട്ടിട്ടും അദ്ദേഹത്തിന്റെ ഓർമയിൽ ജനിക്കാനിരിക്കുന്ന  കുഞ്ഞിനെയും പ്രതീക്ഷിച്ചിരിക്കുകയാണ് മേഘ്‌ന രാജ്
കഴിഞ്ഞ ദിവസം മേഘ്‌നയുടെ സീമന്തച്ചടങ് ആയിരുന്നു. ചടങ്ങിന്റെ ചിത്രങ്ങൾ  തന്നെ ഏറെ വൈറലായി മാറി, ചടങ്ങിൽ മേഘ്‌ന പൊട്ടും  അണിഞ്ഞ്  സുന്ദരിയായിട്ടാണ് എത്തിയത്, ഭർത്താവ് മരണപ്പെട്ടവർ ഇങ്ങനെ പൊട്ടും പൂവും  അണിയുമോ എന്ന ചോദ്യങ്ങൾക്കുള്ള കുറിപ്പാണിപ്പോൾ ഏറെ ശ്രദ്ധനേടുന്നത്

വയറ്റിലൊരു കുഞ്ഞ് ഊറിയ വാര്‍ത്ത അറിഞ്ഞ ഉടനെ ഈ ലോകം തന്നെ വിട്ടു പോയ ആ അച്ഛനെ കുറിച്ചും ആ വിയോഗം നല്‍കിയ വേദന തരണം ചെയ്യുന്ന അമ്മയെക്കുറിച്ചും വികാരനിര്‍ഭരമായി കുറിക്കുകയാണ് നിഷ പി.
നിഷയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
The saddest and happiest pic on internet today.. വയറ്റിലൊരു കുഞ്ഞ് ഊറിയ വാർത്ത അറിഞ്ഞ ഉടനെ ഈ ലോകം തന്നെ വിട്ടു പോയ അച്ഛൻ പക്ഷേ,,, അമ്മയുടെ നെറ്റിയിൽ പൊട്ടുണ്ട് പൂവുണ്ട്.. പട്ടുണ്ട്…. ചുണ്ടിൽ ചിരിയുണ്ട്.. The baby wil come into a happy world. പങ്കാളിയുടെ നഷ്ടങ്ങൾ പലർക്കും പല വിധമാണ്.. അത് കൊണ്ട് തന്നെ ആ ഒരു കാരണം കൊണ്ട് അവളുടെ ചിരിയോ പൊട്ടോ പട്ടോ അഴിച്ചു വാങ്ങാൻ ആർക്ക് എന്താണ് അധികാരം.. മറി കടന്നു അവൾക്ക് ജീവിച്ചു പോകാൻ അറിയാമെങ്കിൽ,, അതെങ്ങനെ വേണമെന്നും അവൾക്ക് തന്നെയാണ് തീരുമാനിക്കാൻ ഉള്ള അവകാശം.
അച്ഛനില്ലാത്ത മൂന്നു കുഞ്ഞുങ്ങളെ ഒറ്റക്ക് വളർത്തി കൊണ്ട് വന്ന ഒരമ്മ മോളുടെ കല്യാണത്തിന് മണ്ഡപത്തിൽ കയറി പറ നിറച്ചത് സഹിക്കാതെ മൂക്കത്തു വിരൽ വെക്കുന്നവരിൽ കഴിഞ്ഞ നൂറ്റാണ്ടിൽ നിന്ന് വണ്ടി പിടിക്കാത്ത സ്ത്രീകൾ ചേർന്നപ്പോൾ അന്നാദ്യം ആയി എന്റെ ശബ്ദം ഉയർന്നിട്ടുണ്ട്…. നമ്മള് തന്നെ രാശിയും ജാതകവും ജാതിയും ചേർത്ത് ഒപ്പിച്ചു കൈ പിടിച്ച് കൊടുക്കുന്ന ഒരു സ്ത്രീക്ക് അവളുടെ താലിക്ക് ഒപ്പം ഇറങ്ങി പോകുന്ന ഒന്നല്ല ഐശ്വര്യo… അതൊരു മരണം മാത്രമാണ്.. അവൾക്ക് മാത്രം ആഴം അറിയുന്ന നഷ്ടം.

ഇതാണ്… ഉദാഹരണം… തകർന്ന നെഞ്ച് ഒന്ന് ചേർത്ത് അവള് നിറങ്ങളിലേക്ക്,,, പുഞ്ചിരിയിലേക്ക്,, തിരിച്ചു വരുന്നത്… വേഗമുള്ള ഈ ലോകത്ത് ഒറ്റയ്ക്ക്കുള്ള നിമിഷങ്ങളിൽ പലതിലും അവളുടെ മനസു എങ്ങുന്നുണ്ടാകും.അത് കൊണ്ട് തന്നെ ചിരിക്കാൻ അവൾ തീരുമാനിക്കുന്ന നിമിഷങ്ങളെ അവൾക്ക് നൽകണം. പങ്കാളി നഷ്ടപെടുമ്പോൾ ഒരാണിന് നഷ്ടപ്പെടാൻ അടയാളങ്ങൾ ഇല്ലെങ്കിൽ അത് പെണ്ണിനും ആവശ്യമില്ല താലി കെട്ടിയവൾ പോയ ശേഷവും ഒരു ആണിന് ശുഭ കാര്യങ്ങളിൽ വിലക്കില്ലെങ്കിൽ താലി കെട്ടി തന്നവൻ പോകുമ്പോൾ പെണ്ണിന്റേത് മാത്രമായി ഒരു ഐശ്വര്യവും ഇറങ്ങി പോകുന്നില്ല.. മക്കളുടേതാണ് ആ കടമ… നിങ്ങൾക്ക് അച്ഛൻ കൂടി ആയ അമ്മയെ താലി ചരടിന്റെ കണക്കെടുപ്പിൽ പിന്നിൽ തള്ളാതെ ചേർത്ത് നിർത്തണം ഈ സ്ത്രീയെക്കാൾ അവകാശം ഒന്നിനും ആർക്കും ഇല്ലെന്നു ഉറക്കെ പറയണം.

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

5 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

42 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

3 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago