വെളിച്ചമാണ് നീ! നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെ നഷ്ടപ്പെടുമായിരുന്നു അനുഷ്‌കയ്ക്ക് പ്രണയം നിറച്ച് പിറന്നാളാശംസകളുമായി കോഹ്ലി

Follow Us :

ഇന്ത്യയിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് അനുഷ്‌ക ശര്‍മയും വിരാട് കോഹ്ലിയും. വിരുഷ്‌ക എന്നാണ് പ്രിയ താരങ്ങളെ ആരാധക ലോകം വിളിക്കുന്നത്. ഇപ്പോഴിതാ താരങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷമാണ് ശ്രദ്ധ നേടുന്നത്.

36ാം പിറന്നാള്‍ ആഘോഷിക്കുകയാണ് അനുഷ്‌ക ശര്‍മ. പ്രിയതമയ്ക്ക് കോഹ്ലി ആശംസകളുമായി എത്തിയിരുന്നു. കോഹ്ലിയുടെ ആശംസയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ തനിക്ക് സ്വയം നഷ്ടപ്പെടുമായിരുന്നു എന്നാണ് കോഹ്ലി പങ്കുവച്ചത്.

ഞാന്‍ നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കിലും എനിക്ക് എന്നെ പൂര്‍ണമായി നഷ്ടപ്പെടുമായിരുന്നു. ഹാപ്പി ബര്‍ത്ത്ഡേ മൈ ലവ്. നമ്മുടെ ലോകത്തെ വെളിച്ചമാണ് നീ. ഞങ്ങള്‍ നിന്നെ ഏറെ സ്നേഹിക്കുന്നു.-എന്നാണ് കോഹ്ലി കുറിച്ചത്. താരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് അനുഷ്‌കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ വിരാട് കോഹ്ലിക്കും അനുഷ്‌കയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നിരുന്നു. അകായ് എന്നാണ് മകന്റെ പേര്. വാകികയാണ് മൂത്തമകള്‍. നീണ്ടവര്‍ഷത്തെ പ്രണയ കാലത്തിന് ശേഷമാണ് താരങ്ങള്‍ വിവാഹിതരായത്. 2017 ഡിസംബറില്‍ കോഹ്ലിയും അനുഷ്‌കയും ഔദ്യോഗികമായി വിവാഹിതരായത് ഇറ്റലിയില്‍ വെച്ചായിരുന്നു വിവാഹം. 2021 ജനുവരിയില്‍ ഇവര്‍ക്ക് ആദ്യ കുഞ്ഞ് വാമിക പിറന്നു,

ലൗ അറ്റ് ഫസ്റ്റ് സൈറ്റായിരുന്നെന്ന് കോഹ്ലി പ്രണയകഥയെ കുറിച്ച് മുന്‍പ് പറഞ്ഞിട്ടുണ്ട്.’ഞാന്‍ ആദ്യമായി അനുഷ്‌കയെ കണ്ടപ്പോള്‍ പെട്ടെന്നൊരു തമാശയാണ് പറഞ്ഞത്. ഇത്രയും ഉയരമുള്ള ഹീലുള്ള ചെരുപ്പേ കിട്ടിയുള്ളോ എന്നായിരുന്നു ചോദിച്ചത്. ഹീലില്‍ എന്നേക്കാള്‍ ഉയരമുണ്ടായിരുന്നു അനുഷ്‌കയ്ക്ക് ‘. അനുഷ്‌കയെ കണ്ടപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ നേര്‍വസ് ആയിപ്പോയി എന്നും കോഹ്ലി മുന്‍പ് പറഞ്ഞിട്ടുണ്ട്.