അനുഷ്ക ഒപ്പമുണ്ടെങ്കിൽ അഭിനയിക്കാൻ തയ്യാറാണെന്ന് കോഹ്ലി !!

ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ കൂടെ അഭിനയിക്കാമെന്ന് സമ്മതിച്ചാല്‍ ക്യാമറക്ക് മുന്നിലെത്താന്‍ ഒരുക്കമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്‍ലി. ഫുട്‌ബോള്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് സെഷനിലാണ് കോഹ്‍ലി ഇക്കാര്യം വ്യക്തമാക്കിയത്. സ്വന്തം ജീവചരിത്രം സിനിമയാക്കുകയാണെങ്കില്‍ നായകവേഷത്തില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു കോഹ്‍ലിയുടെ പ്രതികരണം.

‘അനുഷ്‌ക കൂടെയുണ്ടാകുമെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ജീവചരിത്ര സിനിമയില്‍ അഭിനയിക്കും. പക്ഷേ, എനിക്ക് അഭിനയിക്കാന്‍ കഴിയുമെന്ന തെറ്റിദ്ധാരണ നീക്കാന്‍ ഞാനാഗ്രഹിക്കുന്നു. എനിക്ക് ഫുട്‌ബോള്‍ കളിക്കാനും അറിയാം. എന്നു കരുതി നിങ്ങളെന്നെ ഐ.എസ്.എല്ലില്‍ എടുക്കില്ലല്ലോ…’
വിരാട് കോഹ്‍ലി അതേസമയം, സ്വന്തം ജീവചരിത്രത്തിലാണെങ്കില്‍ അഭിനയം തനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാവില്ലെന്നും കോഹ്ലി പറഞ്ഞു.

”എനിക്ക് എന്റെ ജീവചരിത്ര സിനിമയില്‍ അഭിനയിക്കാന്‍ കഴിയും. കാരണം എന്റെ റോള്‍ നന്നായി ചെയ്യാന്‍ എനിക്കാവുമെന്നാണ് പ്രതീക്ഷ. എന്റെ റോള്‍ എന്നേക്കാള്‍ നന്നായി ചെയ്യുന്ന വേറെ ആളുണ്ടെങ്കില്‍ ഞാന്‍ കൊള്ളരുതാത്തവനാവും. എനിക്ക് അഭിനയിക്കാം അറിയാം എന്നു കരുതുന്നവരുണ്ട്. പരസ്യങ്ങളില്‍ അഭിനയിക്കുക എന്നാല്‍ എ പോയിന്റിലേക്ക് ബി പോയിന്റിലേക്ക് പോവുക എന്നതു മാത്രമാണ്. ആര്‍ക്കും അത് പഠിക്കാവുന്നതേയുള്ളൂ. അഭിനയം ഒരു കലയാണ്. ഞാന്‍ കലാകാരനല്ല. ഞാനൊരു പ്രൊഫഷണല്‍ ക്രിക്കറ്ററാണ്.” – വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളായ താരം പറഞ്ഞു.

Rahul

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago