അര്ജുന് സര്‍ജയും നിക്കി ഗില്‍റാണിയും ഒന്നിക്കുന്ന വിരുന്നിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ആയി. ഉണ്ണി മുകുന്ദന്, പൃഥ്വിരാജ് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ ആണ് റിലീസ് ചെയ്തത്. കണ്ണന് താമരക്കുളംസംവിധാനം ചെയ്യുന്ന ചിത്രം നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ ആണ് നിര്‍മ്മിക്കുന്നത് . അര്ജുന് സര്‍ജ, മുകേഷ്, അജു വര്‍ഗീസ്, ഗിരീഷ് നെയ്യാര്‍, നിക്കി ഗല്‍റാണി,ബൈജു സന്തോഷ്, ഹരീഷ് പേരടി എന്നിവരെ ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തിലും തമിഴിലും ആയിട്ടാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.
വരാലിനു ശേഷം കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം വിരുന്ന് റിലീസിങ്ങിനു ഒരുങ്ങുകയാണ് .അര്ജുന് സര്‍ജയും നിക്കി ഗില്‍റാണിയും ഒന്നിക്കുന്ന ചിത്രം മലയാളത്തിലും
തമിഴിലും ആയിട്ടാണ് ഒരുങ്ങുന്നത്. നെയ്യാര്‍ ഫിലിംസ് ന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അര്‍ജുനേയും നിക്കി ഗില്‍റാണിയെയും കൂടാതെ മുകേഷും ഗിരീഷ് നെയ്യാറും അജു വര്‍ഗീസും മുഖ്യ വേഷങ്ങളില്‍ എത്തുന്നു. ബൈജു സന്തോഷ്,ഹരീഷ് പേരടി, ധര്മജന് ബോള്‍ഗാട്ടി. സോനാ നായര്‍. മന്‍രാജ്, സുധീര്‍, കൊച്ചുപ്രേമന്, പൂജപ്പുര രാധാകൃഷ്ണന്, V. K ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിന്‍ സാബ്, പോള്‍ തടിക്കാരന്, എല്‍ദോ, Adv.ശാസ്തമംഗലം അജിത് കുമാര്‍, രാജ്കുമാര്, സനല്‍ കുമാര്‍, അനില്‍ പത്തനംതിട്ട,അരുന്ധതി, ശൈലജ, നാന്‍സി, ജീജാ സുരേന്ദ്രന് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ഇന്‍വസ്റ്റികേഷന്‍ ത്രില്ലെര്‍ രൂപത്തില്‍ ആരംഭിക്കുന്ന കഥ വികസിക്കുന്നത് അപ്രതീക്ഷിതമായ പുതിയ കാഴ്ച കളിലേക്കാണ്.ക്ലൈമാക്സ് വരെ സസ്പെന്‍സ് നിലനിത്തുന്ന സിനിമയുടെ കഥ തിരക്കഥ സംഭാഷണം ദിനേശ് പള്ളത്ത് ആണ്. രവിചന്ദ്രനും പ്രദീപ് നായരും എന്നിവരാണ് ക്യാമറ മാന്മാര്.സംഗീതം – രതീഷ് വേഗ, സാനന്ദ് ജോര്‍ജ്. പശ്ചാതല സംഗീതം -റോണി റാഫെല്‍ എഡിറ്റര്‍ – വി. ടി ശ്രീജിത്ത്, ആര്‍ട്ട് ഡയറക്ടര്‍ -സഹസ് ബാല, മേക്കപ്പ് – പ്രദീപ് രംഗന്, കോസ്റ്റും – അരുണ്‍ മനോഹര്‍, തമ്പി ആര്യനാട് പ്രൊഡക്ഷന്‍ ഡിസൈനര്‍ – ബാദുഷ,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനില്‍ അങ്കമാലി, രാജീവ് കുടപ്പനകുന്ന് . പ്രൊഡക്ഷന്‍ മാനേജര്‍ -അഭിലാഷ് അര്ജുന്,ഹരി ആയൂര്‍, സജിത്ത് ലാല്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനില്‍ കുമാര്‍ നെയ്യാര്‍. ലിറിക്സ് – റഫീഖ് അഹമ്മദ്, Bk ഹരിനാരായണന്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സുരേഷ് ഇളമ്പല്‍, അസോസിയേറ്റ് ഡയറക്ടര്‍- Avu രാജ പാണ്ടിയന്‍, സജിത്ത് ബാലകൃഷ്ണന്, വി എഫ് എക്സ്- ഡി ടി എം- സൂപ്പര്വിഷന് ലവകുശ , ആക്ഷന്‍ -ശക്തി ശരവണന്. കലി അര്ജുന്. പി ആര് ഓ സുനിത സുനില്‍, സ്റ്റില്‍ -ശ്രീജിത്ത് ചെട്ടിപ്പടി. ഡിസൈന്‍- ആന്റണി സ്റ്റീഫന്‍.
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…