‘കല്യാണം കഴിച്ചു എന്ന പേരില്‍ അങ്ങോട്ട് ഇങ്ങോട്ട് ദുരിതം അനുഭവിച്ചു ഒരു കയറില്‍ തീരാന്‍ ഉള്ളത് അല്ല ജീവിതം’

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളാണ് വിസ്മയ എന്ന ഇരുപത്തിനാലുകാരിയുടെ ജീവിതം ഇല്ലാതാക്കിയത്. വിദ്യാസമ്പന്നയായ ഭാര്യയെക്കാളേറെ കിരണ്‍കുമാര്‍ എന്ന സര്‍ക്കാരുദ്യോഗസ്ഥന് സ്ത്രീധനത്തോടായിരുന്നു പ്രിയം. ഭാര്യ വീട്ടില്‍ നിന്ന് സമ്മാനമായി ലഭിക്കുന്ന കാറിലും സ്വര്‍ണത്തിലും മാത്രമായിരുന്നു അയാളുടെ നോട്ടം.

ഇപ്പോഴിതാ ഈ സാഹചര്യത്തില്‍ മൂവീ ഗ്രൂപ്പില്‍ മുണ്ടക്കയം അജിത്ത് പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘സന്ദേശം സിനിമയില്‍ അവസാന ഭാഗം ആകുബോള്‍ തിലകന്റെ കഥാപാത്രം മാളയുടെ കഥാപാത്രത്തോട് പറയുന്ന ചെറിയ വലിയ ഡയലോഗ് ഉണ്ട് അത് എത്രമാത്രം അന്നത്തെ ഇന്നത്തെ സമൂഹത്തില്‍ ഓരോത്തരുടെ അങ്ങോട്ട് ഇങ്ങോട്ട് ചോദിക്കണ്ട ചോദ്യം ആണെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. എന്റെ മോളെ കല്യാണം കഴിക്കണം എന്നു ഞാന്‍ നിന്നോട് ആവശ്യപ്പെട്ടോ? നിനക്ക് ഒരു കുടുംബം വേണമെന്ന് തോന്നി, അത്‌കൊണ്ട് നീ കല്യാണം കഴിച്ചു. ഇനി ഇവളെ അല്ലെങ്കില്‍ നീ വേറെ ആരെയെങ്കിലും കല്യാണം കഴിച്ചേനെ. എന്നിട്ടും എന്റെ സമ്പാദ്യത്തില്‍ പങ്ക് ഞാന്‍ നിന്റെ കല്യാണത്തിന് വേണ്ടി ചിലവഴിച്ചു’.

ഈ സിനിമയില്‍ രാഷ്ട്രീയത്തെക്കാള്‍ കുടുതല്‍ ചര്‍ച്ച ചെയ്യേണ്ടതും ഇത് തന്നെ ആയിരുന്നു പക്ഷെ എന്തു കൊണ്ടോ രാഷ്ട്രീയത്തില്‍ മുങ്ങിപ്പോയ ഒരു സന്ദേശം ആണ് ഈ ഡയലോഗ് ഒരാള്‍ അല്ലെ ഒരു കുടുബം ആയുസു മൊത്തം പണി എടുത്തു തന്റെ മകളെയോ പെങ്ങളെയോ കല്യാണം കഴിപ്പിച്ചു വിടുന്നു അവന്‍ ചോദിക്കുന്നു അതോ അതിന് മുകളില്‍ കൊടുക്കാന്‍ നോക്കുന്നു അല്ലെ എന്റെ മോളേ നാട്ടുകാര്‍ ഒന്നും ഉള്ളയിടത്തെ ആണ് എന്ന് പറയും എന്ന് ഉള്ള തോന്നല്‍ എന്നാല്‍ കെട്ടികൊണ്ടു പോകുന്നവന്‍ സമ്പാദ്യത്തെക്കാള്‍ അവന് ഒരു കുടുബം ആണ് വേണ്ടതെന്ന് അജിത് കുറിക്കുന്നു.

സമൂഹത്തില്‍ തന്നെ വിശ്വസിച്ചു ഒരു കുടുംബം തന്നെ ഏല്‍പ്പിച്ച പെണ്‍കുട്ടിയെ നോക്കുമോ എന്ന് പോലും ചിന്തകാതെ പെണ്ണ് കാണാന്‍ വരുബോള്‍ തന്നെ എത്ര കൊടുക്കും എന്ന് ചോദിക്കുന്നുവരോട് ഇവിടെ നിനക്ക് ഓക്കേ തരാന്‍ പെണ്ണ് ഇല്ല എന്ന് പറയാന്‍ ധൈര്യം ഉള്ള എത്ര പ്രമാണി കുടുംബങ്ങള്‍ ഉണ്ട് പിന്നെ സര്‍ക്കാര്‍ ജോലിക്കാരെ തന്നെ നോക്കി ഇരിക്കുന്ന എണ്ണങ്ങള്‍ ഉണ്ട്. ഒന്നും വേണ്ടാ എന്ന് പറഞ്ഞു ഒരുത്തന്‍ കല്യാണ ആലോചനയായി വന്നാല്‍ അവന് എന്തോ കുഴപ്പം ഉണ്ട് എന്ന് പറഞ്ഞു അത് വേണ്ടാ എന്ന് പറയും അങ്ങനെ ഉള്ള ചിന്താഗതിയുള്ള ആളുകള്‍ മാറി ചിന്താഗതിയുള്ള ആളുകള്‍ മാറി ചിന്തിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

എന്തിനു അവനോ അവക്കോ ഒരു കുടുബം വേണം എന്ന് ഉള്ളത് അവരുടെ ആവിശ്യം ആണ്. കല്യാണം കഴിച്ചു എന്ന് പേരില്‍ അങ്ങോട്ട് ഇങ്ങോട്ട് ദുരിതം അനുഭവിച്ചു ഒരു കയറില്‍ തീരാന്‍ ഉള്ളത് അല്ല ജീവിതം അതുപോലെ തന്നെ കല്യാണം കഴിപ്പിച്ചു കൊടുത്തു എന്ന പേരില്‍ ജീവിതം കാലം മൊത്തം സ്ത്രീധനത്തിന്റെ പേരില്‍ ദുരന്തം അനുഭവിക്കാന്‍ ഉള്ളത് അല്ലാ അവരുടെ കുടുബങ്ങള്‍
ഈ സമൂഹത്തിന് കൊടുക്കുന്ന വലിയ ഒരു സന്ദേശം തന്നെ ആണ് ഈ സിനിമയെന്നും അജിത്ത് കുറിക്കുന്നുണ്ട്.

Gargi

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago