Film News

‘രത്‌നം’ റിലീസ് വിതരണക്കാര്‍ തടയുന്നു!! ആരോപണവുമായി നടന്‍ വിശാല്‍

തന്റെ പുതിയ സിനിമയുടെ റിലീസ് വിതരണക്കാര്‍ തടയുന്നെന്ന് ആരോപിച്ച് നടന്‍ വിശാല്‍ രംഗത്ത്. പുതിയ സിനിമയായ രത്‌നം റിലീസുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ ആരോപണം. ചലച്ചിത്ര വിതരണക്കാരുടെ സംഘടനയിലെ ഭാരവാഹികള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം.

ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കേയാണ് വിവാദമായിരിക്കുന്നത്. ട്രിച്ചിയിലും തഞ്ചാവൂരിലുമുള്ള ചലച്ചിത്ര വിതരണക്കാരുടെ സംഘടനയിലെ ഭാരവാഹികളാണ് പ്രശ്‌നക്കാരെന്ന് താരം പറയുന്നു. അവര്‍ക്കെതിരെ താരം ഓഡിയോ ക്ലിപ്പും പുറത്തുവിട്ടു.

ട്രിച്ചിയിലേയും തഞ്ചാവൂരിലേയും വിതരണക്കാര്‍ രത്‌നത്തിന്റെ റിലീസ് തടയാന്‍ ശ്രമിക്കുകയാണെന്ന് വിശാല്‍ പറയുന്നു. ഇവര്‍ കട്ട പഞ്ചായത്ത് നടത്തുകയാണെന്നും വിശാല്‍ പറയുന്നു. ട്രിച്ചി, തഞ്ചാവൂര്‍ തിയേറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ചിദംബരം, പ്രസിഡന്റ് മീനാക്ഷി എന്നിവരെ അഭിസംബോധന ചെയ്താണ് താരം പറയുന്നത്.

അജ്ഞാതന്‍ നല്‍കിയ രത്‌നത്തിന്റെ ബുക്കിങ്ങില്‍ നിന്ന് പിന്തിരിയാന്‍ അസോസിയേഷനെ പ്രേരിപ്പിച്ചത്. താനയാള്‍ക്ക് പണം കൊടുക്കാനുണ്ടെന്നാണ് കത്തില്‍ പരാമര്‍ശിക്കുന്നുവെന്നും വിശാല്‍ പറയുന്നു. കത്തയച്ച വ്യക്തി മേല്‍പ്പറഞ്ഞ അസോസിയേഷനില്‍ ഉള്‍പ്പെടുന്ന ആള്‍ അല്ലെന്നും അസോസിയേഷന്‍ നേതാക്കളുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടക്കാത്തതുകൊണ്ടാണെന്നും താരം പറയുന്നു.

താന്‍ അങ്ങനെയൊരാള്‍ക്ക് പണം കൊടുക്കാനില്ല. മുഖ്യമന്ത്രി, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്കെല്ലാം തന്റെ ആരോപണങ്ങളേക്കുറിച്ച് അറിയാം. ഇത്രയും സിനിമകളില്‍ അഭിനയിച്ച് പരിചയമുള്ള തനിക്കാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നും വിശാല്‍ പറയുന്നു.

Anu