മേപ്പടിയാന് ശേഷം ‘കഥ ഇന്നുവരെ’യുമായി വിഷ്ണു മോഹന്‍; ബിജു മേനോന്റെ നായികയായി എത്തുന്നത് മേതില്‍ ദേവിക

മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു. കഥ ഇന്നുവരെ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി പ്രശസ്ത നര്‍ത്തകിയും പ്രമുഖയുമായ മേതില്‍ ദേവികയാണ് എത്തുന്നത്. ചെറുപ്പം മുതല്‍ സിനിമയിലേക്ക് ഒരുപാട് അവസരങ്ങള്‍ തേടിയെത്തിയെങ്കിലും ആദ്യമായി മേതില്‍ ദേവിക ഒരു സിനിമയില്‍ അഭിനയിക്കുന്നത് വിഷ്ണു മോഹന്‍ ചിത്രത്തിലൂടെയാണ്.

ബിജു മേനോന്‍, മേതില്‍ ദേവിക തുടങ്ങിയവരെ കൂടാതെ അനു മോഹന്‍, നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, സിദ്ധിഖ്, രഞ്ജി പണിക്കര്‍ തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജോമോന്‍ ടി ജോണും ഷമീര്‍ മുഹമ്മദും ചേര്‍ന്നുള്ള പ്ലാന്‍ ജെ സ്റ്റുഡിയോസും, വിഷ്ണു മോഹന്റെ വിഷ്ണു മോഹന്‍ സ്റ്റോറീസും ചേര്‍ന്നാണ് നിര്‍മ്മാണം. ഹാരിസ് ദേശം, അനീഷ് പിബി എന്നിവരുടെ ഇമാജിന്‍ സിനിമാസും നിര്‍മ്മാണ പങ്കാളികള്‍ ആണ്.

സിനിമാട്ടോഗ്രാഫി ജോമോന്‍ ടി ജോണ്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം അശ്വിന്‍ ആര്യന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ സുഭാഷ് കരുണ്‍, കോസ്റ്റ്യൂം ഇര്‍ഷാദ് ചെറുകുന്ന്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, മേക്ക് അപ്പ് സുധി സുരേന്ദ്രന്‍, പ്രോജക്ട് ഡിസൈനര്‍ വിപിന്‍ കുമാര്‍, പിആര്‍ഓ എ എസ് ദിനേശ്, സൌണ്ട് ഡിസൈന്‍ ടോണി ബാബു, സ്റ്റില്‍സ് അമല്‍ ജെയിംസ്, ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍, പ്രൊമോഷന്‍സ് 10ജി മീഡിയ.

Gargi

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

50 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

7 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

7 hours ago