മലയാളത്തിലെ ഏറെ ആരാധകരുള്ള യുവനടനാണ് വിഷ്ണു ഉണ്ണി കൃഷ്ണന്. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സ്വപ്രത്നത്താല് സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ഹീറോയാണ് വിഷ്ണു. ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തി നായകനായും ആരാധക ഹൃദയം കീഴടക്കിയ താരമാണ്. ഇന്ന് മെയ് 1, ലോക തൊഴിലാളി ദിനമാണ്. തൊഴിലാളി ദിനത്തില്‍ അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഹൃദ്യമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ആത്മാര്‍ത്ഥതയുള്ള തൊഴിലാളി തന്റെ അച്ഛനാണ് എന്നാണ് വിഷ്ണു പറയുന്നത്.
ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ആത്മാര്‍ത്ഥതയുള്ള തൊഴിലാളി, എന്റെ അച്ഛന്..! മക്കള്‍ക്ക് ഒക്കെ ജോലിയും കുടുംബവും വീടും ആയി, മകന് ആണെങ്കില്‍ സൂപ്പര്‍ സ്റ്റാറും.. എന്നിട്ടും അച്ഛന് ഇപ്പോഴും എറണാകുളം മാര്‍ക്കറ്റില്‍ ജോലിയ്ക്ക് പോവുന്നുണ്ട്..! തൊഴിലാളി ദിനാശംസകള്‍- എന്നായിരുന്നു താരം പങ്കുവച്ചത്. നിരവധി പേര് വിഷ്ണുവിനും അച്ഛനും നിറയെ സ്നേഹം അറിയിക്കുന്നുണ്ട് പോസ്റ്റിന് താഴെ.
അതേസമയം, അടുത്തിടെ വിഷിണുവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നു. കമ്യൂണിറ്റി ഗൈഡ്ലൈന്‍ തെറ്റിച്ചു എന്ന് പറഞ്ഞുവന്ന നോട്ടിഫിക്കേഷന്‍ ക്ലിക്ക് ചെയ്തതാണ് ഫെയ്സ്ബുക്ക് പോകാന്‍ കാരണമായത് എന്നാണ് താരം അറിയിച്ചത്. താരം തന്നെ സംഭവങ്ങളെല്ലാം വിവരിച്ച് എത്തിയിരുന്നു. അശ്ലീല ലിങ്കുകള്‍ കണ്ട് സുഹൃത്തുക്കളാണ് പേജ് ഹാക്ക് ചെയ്ത കാര്യം താരത്തിനെ അറിയിച്ചത്. ഉടനെ തന്നെ താരം നടപടികളാരംഭിച്ചിരുന്നു. പാകിസ്താനില്‍ നിന്നാണ് താരത്തിന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…