Home Film News മനസ്സിൽ ദേഷ്യം തോന്നിയിട്ടുണ്ടെങ്കിൽ അത് കുഞ്ചാക്കോ ബോബനോട് മാത്രമാണ്, അതിന് ഒരേ ഒരു കാരണവും, വിഷ്ണു...

മനസ്സിൽ ദേഷ്യം തോന്നിയിട്ടുണ്ടെങ്കിൽ അത് കുഞ്ചാക്കോ ബോബനോട് മാത്രമാണ്, അതിന് ഒരേ ഒരു കാരണവും, വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു

Vishnu-Unnikrishnan-01

മലയാളികളുടെ മനസ്സിൽ  കട്ടപ്പനയിലെ ഹൃതിക് റോഷനായിയെത്തി സ്ഥാനം നേടിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ, നായകനായി എത്തിയ താരത്തിന്റെ ആദ്യ ചിത്രം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു, വളരെ മികച്ച അഭിനയമായിരുന്നു താരം അതിൽ കാഴ്ച്ച വെച്ചത്, ചെറിയ വേഷങ്ങളിൽ എത്തിയ താരം നായക വേഷത്തിൽ തിളങ്ങിയ ചിത്രം സംവിധാനം ചെയ്തത് നാദിർഷ ആയിരുന്നു, ചിത്രത്തിന് തിരക്കഥ ഒരുക്കിയത് വിഷ്ണു തന്നെ ആയിരുന്നു. ചിത്രത്തിന്‌റെ സ്‌ക്രിപ്റ്റ് എഴുതിയത് അടുത്ത സുഹൃത്തും നടനുമായ ബിബിന്‍ ജോര്‍ജ്ജിനൊപ്പമാണ്. ബാലതാരമായി തുടങ്ങി നായകനടനായി ഉയര്‍ന്ന താരം കൂടിയാണ് വിഷ്ണു. ആരാധകര്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെതായി പുറത്തിറങ്ങാറുളള ചിത്രങ്ങളെല്ലാം ഏറ്റെടുക്കാറുണ്ട്.

Vishnu Unnikrishnan 2
Vishnu Unnikrishnan 2

താരം ഇപ്പോളിതാ മനുഷ്യന്റെ ഉള്ളിലെ അസൂയ പ്രമേയമാക്കി സിനിമ ചെയ്തിട്ടുള്ള ആളാണ് താന്നെന്നും പക്ഷെ എന്നാൽ ഒരു തരത്തിലും ഒരു അസൂയയും ആരോടും തോന്നിയിട്ടില്ലെന്നും തുറന്ന് പറയുകയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ശരീരത്തിന് ഒട്ടും പൊക്കമില്ലാത്ത ത്തിന്റെ പേരിൽ ചില വ്യക്തികൾ  ആശ്വസിപ്പിക്കാറുണ്ട് പക്ഷേ എന്നാൽ സ്വയം താൻ ഒരു പൊക്കം കുറവുള്ള വ്യക്തിയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്ന് ഒരു അഭിമുഖത്തിൽ സംസാരിച്ചു കൊണ്ട് താരം വ്യക്തമാക്കി.നമ്മുടെ സമൂഹത്തിൽ എല്ലാവരുടെയും ഉള്ളിൽ അടങ്ങിയിരിക്കുന്ന ഒന്നാണ് അസൂയയെന്നത്.അത് കൊണ്ട് ആ രീതിയിൽ തന്നെയാണ് കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നതും.

Vishnu Unnikrishnan 1

ഒരു തരത്തിലും ഒരു രീതിയിലും ആരോടും തന്നെ അസൂയയില്ലാത്ത ഒരു വ്യക്തിയാണ് ഞാൻ. അത് കൊണ്ട് തന്നെ എനിക്ക് പൊക്കമില്ലെന്നോ നിറമില്ലെന്നോ എന്നൊന്നും ഒരിക്കലും തോന്നിയിട്ടില്ല. എന്നാൽ ഏതൊക്കെയാലും ശരി ചിലരുടെ ആശ്വസിപ്പിക്കലുണ്ട്.അവരുടെ വിഷമം എന്തെന്നാൽ എനിക്ക് നീളം ഇല്ലാത്തത് തന്നെയാണ്. ആ രീതിയിൽ ഒരു വ്യക്തി ഈ അടുത്ത സമയത്ത് ആശ്വസിപ്പിച്ചിരുന്നു.അച്ഛൻ അമ്മമാരേക്കാൾ പൊക്കം എനിക്കുണ്ട്.എനിക്ക് അതല്ലേ വരുകയുള്ളൂ.പക്ഷെ എന്നാൽ അസൂയ തോന്നിയ ഒരു കാലം എനിക്കുണ്ടായിരുന്നു.സ്കൂളിൽ പഠിക്കുന്ന സമയത്ത് അന്നത്തെ  ചോക്ലേറ്റ് ഹീറോയായിരുന്ന ചാക്കോച്ചനെ പെൺകുട്ടികൾ പ്രണയിക്കുന്നത്.സൗന്ദര്യത്തിന്റെ കാര്യത്തിൽ ആ സമയത്ത് അസൂയ തോന്നിയതല്ലാതെ അതിന് ശേഷം പിണ്ടി അങ്ങനെ ഒരു ചിന്ത പോലും മനസ്സിൽ ഉണ്ടായിട്ടില്ലയെന്ന് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ വ്യക്തമാക്കുന്നു.

 

Exit mobile version