മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്. കട്ടപ്പനയിലെ ഋതിക് റോഷന് എന്ന ചിത്രമാണ് വിഷ്ണുവിന്റെ കരിയറില്‍ ബ്രേക്ക് ആയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വിവാഹിതനായ താരത്തിന് ഇപ്പോള്‍ ഒരു മകനുണ്ട്. ആദവ് എന്നാണ് കുട്ടിയുടെ പേര്. ഐശ്വര്യ എന്നാണ് ഭാര്യയുടെ പേര്. ഇപ്പോഴിതാ കുടുംബവിശേഷങ്ങള്‍ പങ്ക് വച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
വിഷ്ണുവിന്റെ വാക്കുകള്‍- ഒരുപക്ഷേ ഐശ്വര്യ എന്റെ സിനിമകള്‍ മുഴുവന്‍ കാണാത്തതുകൊണ്ട് ആയിരിക്കാം തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഐശ്വര്യ എന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടാവില്ല. ഞാന്‍ തമാശയ്ക്ക് അവളോട് ചോദിക്കാറുണ്ട് എന്റെ സിനിമകള്‍ കാണാത്തതുകൊണ്ട് ആയിരിക്കും അല്ലേ നീ വിവാഹത്തിനു സമ്മതിച്ചത് എന്ന്. വിവാഹശേഷം എല്ലാകാര്യത്തിനും ഐശ്വര്യ പിന്തുണയോടെ കൂടെയുണ്ട്. ഷൂട്ടിങ്ങിന് പോയാല്‍ പിന്നെ ദിവസങ്ങളോളം വീട്ടില്‍ വരാന്‍ പറ്റില്ലല്ലോ. പരിഭവമൊന്നും കാണിക്കാതെ കട്ട സപ്പോര്‍ട്ട് ആണ്. അച്ഛനും അമ്മയും രണ്ടു ചേച്ചിമാരും അളിയന്മാരും അവരുടെ കുട്ടികളുമൊക്കെ അടങ്ങുന്നതാണ് കുടുംബം വിഷ്ണു പറയുന്നു.സിനിമ ജീവിതം ആരംഭിച്ച കാലം മുതല്‍ തന്നെ വീട്ടുകാര്‍ കട്ട സപ്പോര്‍ട്ടുമായി കൂടെ തന്നെയുണ്ട്. ഇതുവരെ അവര്‍ എതിര്‍പ്പ് ഒന്നും പറഞ്ഞിട്ടില്ല. എതിര്‍ക്കാന്‍ മാത്രം കുറ്റകരമായ ഒന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ. ചെറിയ കൂട്ടായ്മയിലും ഉത്സവങ്ങളിലും എല്ലാം പ്രോഗ്രാം ചെയ്യുമ്പോള്‍ കയ്യടി ലഭിക്കുന്നതും എല്ലാവരുടെയും സ്നേഹവും പാരിതോഷികവും ലഭിക്കുന്നതും അവര്‍ക്ക് സന്തോഷമാണ്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…