‘മൃഗങ്ങളെ ഇഷ്ടപെടുന്ന ഏതൊരാളും ഉറപ്പായും കണ്ടിരിക്കേണ്ട സിനിമകളിലൊന്നാണ്’

വി സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ നവാഗത സംവിധായകന്‍ സുധി മാഡിസണ്‍ സംവിധാനം ചെയ്ത് മാത്യു -നസ്ലിന്‍ കോംബോയില്‍ ഇറങ്ങിയ പുതിയ ചിത്രമാണ് ‘നെയ്മര്‍’. പടത്തില്‍ നെയ്മര്‍ എന്ന ടൈറ്റില്‍ റോളിലെത്തുന്നത് ഒരു നാടന്‍ നായയാണ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘നെയ്മര്‍ മൃഗങ്ങളെ ഇഷ്ടപെടുന്ന ഏതൊരാളും ഉറപ്പായും കണ്ടിരിക്കേണ്ട സിനിമകളിലൊന്നാണ് എന്നാണ് വിഷ്ണു വി കൃഷ്ണ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

നായകളെ കുറിച്ചുള്ള പല സിനിമകളും ഇവിടെയിറങ്ങിയിട്ടിട്ടുണ്ട്.. അത്തരം സിനിമകളോട് നമുക്കുള്ള ഇഷ്ടം 777 ചാര്‍ളി യുടെ വന്‍ വിജയത്തില്‍ നിന്ന് തന്നെ വ്യക്തമായതുമാണ്..
നെയ്മര്‍ എന്ന സിനിമയുടെ ട്രൈലെര്‍ കണ്ട് വളരെയധികം ഇഷ്ടപ്പെട്ടിട്ടാണ് ഞാന്‍ പടം കാണാന്‍ കയറിയത്..
മലയാളത്തില്‍ ഒരു നായ ടൈറ്റില്‍ character ആയി വന്ന സിനിമ വേറെ ഉണ്ടോ എന്ന് എനിക്കറിയില്ല.. എന്തായാലും നെയ്മര്‍ മൃഗങ്ങളെ ഇഷ്ടപെടുന്ന ഏതൊരാളും ഉറപ്പായും കണ്ടിരിക്കേണ്ട സിനിമകളിലൊന്നാണ് ????
സുധി മാഡിസണ്‍ എന്ന നാവാഗതനാണ് പടത്തിന്റെ സംവിധായകന്‍ എങ്കിലും ഇത് അദ്ദേഹത്തിന്റെ ആദ്യ സിനിമയാണെന്ന് വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടാണ്..കാരണം മേക്കിങ്ങിലും ടെക്നിക്കല്‍ ക്വാളിറ്റിയിലും ഈ സിനിമ പെര്‍ഫെക്റ്റ് ആയിരുന്നു..
നസ്ലിന്‍, മാത്യു എന്നിവര്‍ തുടര്‍ച്ചയായി മികച്ച സിനിമകളിലൂടെ നമ്മളെ എന്റര്‍ടൈന്‍ ചെയ്ത് കൊണ്ടിരിക്കുന്ന രണ്ട് പേരാണ്.. ഇരുവരും നെയ്മറിനായി ഒന്നിക്കുമ്പോളും നമ്മളെ ഒട്ടും നിരാശപ്പെടുത്തില്ല.. പക്ഷെ ഇവര്‍ രണ്ടുപേരും ഉണ്ടെങ്കിലും ഈ സിനിമയിലെ നായകന്‍ നെയ്മര്‍ എന്ന നായയാണ്..
സുഹൃത്ത്ക്കളായ സിന്റോയും കുഞ്ഞാവയും തമ്മിലുള്ള ആത്മബബന്ധവും ബ്രസീല്‍ ആരാധകര്‍ കൂടിയായ അവര്‍ക്കിടയിലേക്ക് കടന്നു വരുന്ന നെയ്മര്‍ എന്ന നായയും പ്രേക്ഷരുടെ മനം കവരുമെന്നതില്‍ സംശയമേ വേണ്ട.
ഒട്ടും ബോറടിക്കാത്തെ രണ്ടര മണിക്കൂര്‍ ചിരിപ്പിച്ചും രസിപ്പിച്ചും മുന്നോട്ട് പോകുന്ന നെയ്മര്‍ ഈ അടുത്തിറങ്ങിയ ഫീല്‍ഗുഡ് സിനിമകളില്‍ ഏറ്റവും മികച്ച സിനിമ തന്നെയാണ്.

വിജയരാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍, ഗൗരി കൃഷ്ണ, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബന്‍, ബേബി ദേവനന്ദ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തുന്നുണ്ട്. ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം -ആല്‍ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ഉദയ് രാമചന്ദ്രന്‍. കല -നിമേഷ് എം താനൂര്‍, വസ്ത്രാലങ്കാരം -മഞ്ജുഷ രാധാകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍ -മാത്യൂസ് തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -പി കെ ജിനു, പി ആര്‍ ഒ -എ എസ് ദിനേശ്, ശബരി.

Gargi

Recent Posts

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

3 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

4 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

5 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

7 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

7 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

8 hours ago