‘ഈ സിനിമയെ പറ്റി പറയാന്‍ ഒരു പോസറ്റീവ് വശം പോലും ഇല്ല ദയനീയം എന്ന് തന്നെ പറയേണ്ടിവരും’

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തിയ ‘ഖാലി പേഴ്സ് ബില്യണേഴ്സ്’ ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. മാക്‌സ് വെല്‍ ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, തന്‍വി റാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഈ സിനിമയെ പറ്റി പറയാന്‍ ഒരു പോസറ്റീവ് വശം പോലും ഇല്ല ദയനീയം എന്ന് തന്നെ പറയേണ്ടിവരുമെന്നാണ് വിഷ്ണു വിജയ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഖാലിപേഴ്‌സ് of Billionaires 2023
ഈ വർഷം തുടങ്ങിയിട്ട് 4 മാസങ്ങൾ പിന്നിടുന്നു ആകെ തിയേറ്ററിൽ ഓടിയത് രോമാഞ്ചം മാത്രം 40 + Movies release ചെയ്തു ഭൂരിഭാഗവും എട്ട് നിലയിൽ പൊട്ടി വിഷു അടുത്തു വരുന്നു ഈ ആഴ്ച വിഷുവിന് കാണാൻ പറ്റിയ വല്ല പടവും റിലീസ് ഉണ്ടോ? കഴിഞ്ഞ വിഷുവിന് KGF 2,Beast ഉള്ളോണ്ട് മലയാളം റിലീസ് ഇല്ലായിരുന്നു
ഇനി
ധ്യാൻ ശ്രീനിവാസൻ കഴിഞ്ഞ 2 വർഷത്തിനിടക്ക് ഏറ്റവും കൂടുതൽ തിയേറ്റർ flop movies നൽകിയ നടൻ എന്നാ റെക്കോർഡിന് ഉടമ ഇനി അത് ആർക്കും തകർക്കാൻ പറ്റുന്ന് തോന്നുന്നില്ല
ധ്യാൻ ശ്രീനിവാസൻ പുള്ളി ഒരു interview ൽ പറഞ്ഞു പുതിയൊരു ഡയറക്ടർക്ക് അവസരം കൊടുക്കുമ്പോൾ അവരുടെ ആദ്യ പടമല്ലേ അതുകൊണ്ട് അവരത് നന്നാക്കാൻ നോക്കുന്ന് പക്ഷെ അവരിൽ ഭൂരിഭാഗം directors മോശം സിനിമകളായിരുന്നു പ്രേക്ഷകർക്ക് കൊടുത്തത് അതുകൊണ്ട് തന്നെ അതെല്ലാം വമ്പൻ flop ആയിരുന്നു
ഈ സിനിമയെ പറ്റി പറയാൻ ഒരു പോസറ്റീവ് വശം പോലും ഇല്ല ദയനീയം എന്ന് തന്നെ പറയേണ്ടിവരും കോവിഡ് സമയത്ത് എടുത്ത് വെച്ചതാണ് 2 വർഷത്തിന് ശേഷം റിലീസ്
2 മണിക്കൂർ സമയം waste ആക്കാൻ താല്പര്യം ഉള്ളവർക്ക് കാണാം
നവാഗതനായ മാക്സ്വെല്‍ ജോസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. അനു ജൂബി ജെയിംസ്, അഹമ്മദ് റൂബിന്‍ സലിം, നഹാസ് എം ഹസ്സന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ സഹനിര്‍മ്മാണം ബെന്നി ജോസഫ് ആണ്. ഛായാഗ്രഹണം സന്തോഷ് അനിമ, സംഗീതം പ്രകാശ് അലക്സ്, എഡിറ്റിംഗ് നൌഫല്‍ അബ്ദുള്ള, കലാസംവിധാനം അസീസ് കരുവാരക്കുണ്ട്, വസ്ത്രാലങ്കാരം മൃദുല മുരളി, മേക്കപ്പ് മീര മാക്സ്, സൌണ്ട് എഫക്റ്റ്സ് അരുണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി പുതുപ്പള്ളി, സൌണ്ട് മിക്സിംഗ് അജിത്ത് എബ്രഹാം ജോര്‍ജ്,  പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് എസ്സ എസ്തപ്പാന്‍, ചീഫ് അസോസിയേറ്റ് ആംബ്രോ വര്‍ഗീസ്, വരികള്‍ അനില്‍ ലാല്‍, വിഎഫ്എക്സ് പ്രോമിസ്, സ്റ്റില്‍സ് ഷെറിന്‍ എബ്രഹാം, ഡിഐ രമേഷ് പി സി, പ്രൊഡക്റ്റ് കോഡിനേറ്റര്‍ ഫര്‍ഹാന്‍ സുല്‍ത്താന്‍ അസീസ്, പിആര്‍ഒ വാഴൂര്‍ ജോസ്, സ്റ്റുഡിയോ ലാല്‍ മീഡിയ, ഡിസൈന്‍സ് അതുല്‍ കോള്‍ഡ്ബ്രൂ, ഡയറക്ഷന്‍ ടീം നിഖില്‍ എം തോമസ്, നീതു മാത്യു, ഡാറിന്‍ ചാക്കോ, തസീബ് പി ആര്‍. വിദ്യാധരന്‍ മാസ്റ്റര്‍, സുജാത മോഹന്‍, വിനീത് ശ്രീനിവാസന്‍, ആന്റണി ദാസന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
Gargi

Recent Posts

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

9 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

9 hours ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

9 hours ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

9 hours ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

10 hours ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

10 hours ago