വിസ്‌മായ മോഹന്‍ലാലിന്റെ ഡാന്‍സ് വീഡിയോ വൈറൽ; ഇത്ര നല്ല ഡാൻസർ ആയിരുന്നോ ?

താരപുത്രമാരുടെ ഫോട്ടോസും ലുക്കും ഡാന്‍സും എല്ലാം വൈറലാവുന്നത് സ്വാഭാവികമാണ്. എന്നാല്‍ മോഹന്‍ലാലിന്റെ മക്കളുടെ ഫോട്ടോകളും വീഡിയോകളും ഒന്നും അത്ര സുലഭമായി സോഷ്യല്‍ മീഡിയയില്‍ എത്താറില്ല. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും വിസ്മയയും പ്രണവും പങ്കുവയ്ക്കുന്ന അപൂര്‍വ്വമായ വീഡിയോകളും പോസ്റ്റുകളും എല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. അങ്ങനെ ഇപ്പോഴിതാ താരപുത്രിയുടെ ഒരു ഡാന്‍സ് വീഡിയോ വൈറലാവുന്നു.നേരത്തെ ദിലീപിന്റെയും ബിന്ദു പണിക്കരുടെയുമൊക്കെ മക്കളുടെ ഡാന്‍സ് വീഡിയോകള്‍ എല്ലാംസോഷ്യല്‍ മീഡിയയില്‍ വയറലായിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെ ഡാന്‍സ് വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിയ്ക്കുന്നു.ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ് പോയട്രി എന്ന കവിതയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടു കൊണ്ടാണ് വിസ്മയയുടെ ഡാന്‍സ്. മനസ്സിനും ശരീത്തിനും നല്‍കുന്ന എക്‌സസൈസ് ആണ് ഡാന്‍സ് എന്നതാണ് കവിതയുടെ ആശയം. വിസ്മയ തന്നെയാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്.  ഡാന്‍സ് ചെയ്യുമ്പോള്‍ മാത്രമാണ് എനിക്ക് എന്റെ തലയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നത് എന്ന് വിസ്മയ  പറയുന്നു. എന്നാല്‍ തന്റെ ഡാന്‍സ്  പ്രകടനത്തെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായമൊന്നും താരപുത്രിയ്ക്ക് ആവശ്യമില്ല. അതുകൊണ്ട തന്നെയാകും വിസ്മയ  കമന്റ് ബോക്‌സ് ഓഫ് ചെയ്തു വച്ചിരിയ്ക്കുന്നത്. വിനീത് ശ്രീനിവാസന്റെ ഭാര്യ ധന്യ വിനീത് അടക്കമുള്ളവര്‍ വീഡിയോയ്ക്ക് ലൈക്ക് അടിച്ചിട്ടുണ്ട്.എന്തായാലും താരപുത്രി ഇത്ര നന്നായി ഡാന്‍സ് ചെയ്യുമെന്ന് ലാല്‍ ഫാന്‍സ് പോലും അറിയുന്നത് ഇപ്പോഴാവും.അഭിനയത്തെക്കാള്‍ മാര്‍ഷ്യല്‍ ആട്‌സിലും, ക്ലേ ആര്‍ട്‌സിലും എഴുത്തിലുമൊക്കെയാണ് വിസ്മയയ്ക്ക് താത്പര്യം.അത്തരം വീഡിയോകളും ഫോട്ടോകളും എല്ലാം നേരത്തെ താരപുത്രി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ് എന്ന പുസ്തകം എഴുതിയിട്ടുണ്ട്. യാത്രകളെ കുറിച്ചും തന്റെ ഇഷ്ടങ്ങളെ കുറിച്ചുമൊക്കെയാണ് വിസ്മയയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍. മോഹൻലാലിന്റെ പാത പിന്തുടർന്ന് മൂത്ത മകൻ പ്രണവ് മോഹൻലാൽ സിനിമയിലെത്തിയെങ്കിലും എഴുത്തിന്റെയും വരകളുടെയും ലോകമാണ് മകൾ വിസ്മയയ്ക്ക് ഇഷ്ടം. തായ് ആയോധന കലയിലും വിസ്മയ പ്രാവിണ്യം നേടിയിട്ടുണ്ട്.

ലോകം അറിയുന്ന സൂപ്പർസ്റ്റാറിന്റെ മക്കളാണെങ്കിലും അതിന്റെ താരപ്രൗഢിയിൽ ജീവിക്കാൻ പ്രണവിനും വിസ്മയയ്ക്കും ഇഷ്ടമല്ല. രണ്ടുപേരും എപ്പോഴും അവരുടെ താൽപര്യങ്ങളും ഇഷ്ടങ്ങളും പിന്തുടർന്നാണ് ജീവിക്കുന്നത്. പലരും നിർബന്ധിക്കുമ്പോൾ‌ മാത്രമാണ് പ്രണവ് സിനിമകളിൽ അഭിനയിക്കുന്നത് എന്നാണ് മോഹൻലാൽ തന്നെ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. യാത്രകളാണ് പ്രണവിന് ഏറെ ഇഷ്ടം. പുതിയ യാത്രകളെ കുറിച്ച് പ്ലാൻ ചെയ്യുമ്പോൾ അതിനായി പണം കണ്ടെത്താനാണ് പ്രണവ് സിനിമകളിൽ അഭിനയിക്കുന്നത് എന്നാണു പറയപ്പെടുന്നത് . ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം യാത്ര പുറപ്പെടും. ഒരിക്കൽ പോലും സിനിമയുടെ പ്രമോഷന് വേണ്ടി മാധ്യമങ്ങൾക്ക് മുമ്പിൽ പ്രണവ് പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുപോലെ തന്നെയാണ് വിസ്മയയും. അഭിനയം പരീക്ഷിക്കാൻ വിസ്മയ ഇതുവരെ ശ്രമിച്ചിട്ടില്ല. പക്ഷെ ചേട്ടൻ പ്രണവിനൊപ്പം നിരവധി യാത്രകൾ വിസ്മയ നടത്തിയിട്ടുണ്ട്. ചെന്നൈയിലായിരുന്നു പ്രണവിന്റെയും വിസ്മയയുടെയും കുട്ടിക്കാലം. മുതിർന്നപ്പോൾ പഠനത്തിനും മറ്റുമായി വിദേശ രാജ്യങ്ങളിലേക്ക് പോയി. വളരെ വിരളമായി സിനിമാ മേഖലയിലുള്ളവരുടെ വിവാഹം പോലുള്ള ചടങ്ങുകൾ വരുമ്പോൾ മാത്രമാണ് പ്രണവും വിസ്മയയും മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാറുള്ളത്. പ്രണവിനെ ഏറ്റവും അവസാനമായി ആരാധകർ കണ്ടത് ഹൃദയത്തിന്റെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ നിശ്ചയ ചടങ്ങിലാണ്.

Sreekumar

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

7 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago