‘അകലേ അകലേ ഒരു പുല്‍നാമ്പ്’; വിവാഹ ആവാഹനത്തിലെ വീഡിയോ ഗാനം പുറത്ത്

നിരഞ്ജ് മണിയന്‍ പിള്ള പ്രധാന വേഷത്തിലെത്തുന്ന വിവാഹ ആവാഹനം എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. അകലേ അകലേ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തുവിട്ടത്. വരികള്‍ എഴുതിയിരിക്കുന്നത് സാം മാത്യു. രാഹുല്‍ ആര്‍ ഗോവിന്ദ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മത്തായി സുനില്‍.

സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാവുന്നത് പുതുമുഖ താരം നിതാരയാണ്. അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ മിഥുന്‍ ആര്‍ ചന്ദ്, സാജന്‍ ആലുംമൂട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സോണി സി വി, പ്രമോദ് ഗോപകുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിനുശേഷം സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകനോടൊപ്പം സംഗീത് സേനനും ചേര്‍ന്ന് സംഭാഷണങ്ങള്‍ ഒരുക്കിയ ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്ണു പ്രഭാകര്‍ ആണ് ഛായാഗ്രഹണം.

എഡിറ്റിംഗ് അഖില്‍ എ ആര്‍, സംഗീതം രാഹുല്‍ ആര്‍ ഗോവിന്ദ, പശ്ചാത്തല സംഗീതം വിനു തോമസ്, ഗാനരചന സാം മാത്യു, പ്രജീഷ്, കലാസംവിധാനം ഹംസ വള്ളിത്തോട്, വസ്ത്രാലങ്കാരം ആര്യ ജയകുമാര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, രതീഷ് കൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അഭിലാഷ് അര്‍ജുനന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ഫ്രാങ്കോ ഡേവിസ് മഞ്ഞില, പ്രൊജക്ട് ഡിസൈനര്‍ ജിനു വി നാഥ്, കൊറിയോഗ്രാഫി അരുണ്‍ നന്ദകുമാര്‍, ഡിസൈന്‍ ശ്യാം സുന്ദര്‍, സ്റ്റില്‍സ് വിഷ്ണു രവി, വിഷ്ണു കെ വിജയന്‍, പിആര്‍ഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Gargi

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

15 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

22 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

24 hours ago