‘ദി കാശ്മീര്‍ ഫയല്‍സി’ന് ശേഷം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്ത്. ‘ദ വാക്സിന് വാര്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം കൊവിഡ്-19നെ കുറിച്ചും വാക്സിനേഷനെക്കുറിച്ചും പറയുന്നതായിരിക്കുമെന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ തന്നെ വ്യക്തമാക്കുന്നത്.
‘ദ വാക്സിന് വാര്’ എന്ന ചിത്രം ‘നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത ഒരു യുദ്ധമാണ് നിങ്ങള്‍ നടത്തിയത്. വിജയിക്കുകയും ചെയ്തു.’ എന്നാണ് ചിത്രത്തിന്റെ ടാഗോടുകൂടിയാണ് എത്തുന്നത്.
നമ്മുടെ രാജ്യത്തിന്റെ അടിത്തട്ടില്‍ നില്ക്കുന്ന പ്രേക്ഷകര്‍ക്കും നമ്മുടെ രാജ്യം എന്താണ് നേടിയതെന്ന് ലോകമെമ്പാടും ശ്രദ്ധിക്കുന്നതിനായിട്ടാണ് ഈ സിനിമ നിര്‍മ്മിക്കുമെന്ന് വിവേക് പറയുന്നു. ചിത്രം ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി,ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, കന്നഡ, ഉറുദു, അസമീസ് തുടങ്ങി 11 ഭാഷകളിലായിട്ടാണ് എത്തുന്നത്.
അയാം ബുദ്ധ പ്രൊഡക്ഷന്‍സ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ് ബാനറിലൂടെയാണ് ചിത്രം എത്തുന്നത്. 2023 സ്വാതന്ത്ര്യ ദിനത്തിലായിരിക്കും ചിത്രത്തിന്റെ റിലീസ്.
കഴിഞ്ഞ ദിവസം വിവേക് ചിത്രത്തിന്റെ പേര് പ്രവചിക്കാന്‍ ആരാധകരെ വെല്ലുവിളിച്ചിരുന്നു. ‘THE (__) WAR’ എന്നെഴുതിയ പോസ്റ്റാണ് പങ്കുവച്ചിരുന്നത്. ‘എന്റെ അടുത്ത സിനിമയുടെ പേര് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ?’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചത്.
എന്നാല്‍ ആരാധകരും വിട്ടില്ല, വെല്ലുവിളി ഏറ്റെടുത്തിരുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. ‘വാക്സിന്’, ‘കോവിഡ് ദ കോവിഡ് വാര്’ എന്നിങ്ങനെയാണ് കമന്റ് ചെയ്തത്.
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…